ഡോക്ടര്‍ പായലിന്റെ മരണം കൊലപാതകമെന്ന് അഭിഭാഷകന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 30, 2019

ഡോക്ടര്‍ പായലിന്റെ മരണം കൊലപാതകമെന്ന് അഭിഭാഷകന്‍

മുംബൈ:സീനിയർ ഡോക്ടർമാർ ജാതീയമായി അപമാനിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഡോക്ടർ പായലിന്റെ മരണം പുതിയ വഴിത്തിരിവിൽ. പായൽ മരിച്ചത് ആത്മഹത്യയെ തുടർന്നല്ലെന്നും കൊലപാതകമാണെന്നും പായലിന്റെ അഭിഭാഷകൻ നിധിൻ സത്പുത് കോടതിയിൽ ചൂണ്ടിക്കാട്ടി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് അഭിഭാഷകൻ പായലിന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെൻട്രലിലുള്ള നായർ ആശുപത്രിയിൽ ഇരുപത്തിമൂന്നുകാരിയായ ഡോ. പായൽ തഡ്വി ജീവനൊടുക്കിയത്. സംഭവത്തെ തുടർന്ന് സീനിയർ വിദ്യാർത്ഥികളായ ഡോ. ഭക്തി മെഹർ, ഡോ. അങ്കിത ഖണ്ഡൽവാൾ, ഡോ. ഹേമ അഹൂജ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ പായലിനെ ജാതിയുടെ പേരിൽ മാനസികമായി പീഡിപ്പിച്ചിരുന്നതായി സാക്ഷിമൊഴികളും ഉണ്ട്. പായലിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റുപല ഭാഗങ്ങളിലും മുറിവുകളുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് പരിഗണിച്ച് കൊലപാതകത്തിന്റെ സാധ്യത കൂടി പോലീസ് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടു വരണമെന്നാണ് പായലിന്റെ കുടുംബത്തിന്റെ ആവശ്യമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. കുറ്റാരോപിതരായ മൂന്നു ഡോക്ടർമാരെയും 14 ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും സാക്ഷികൾ സമ്മർദ്ദത്തിലാണെന്നും പ്രോസിക്യൂട്ടർ ജയ്സിംഗ് ദേശായി കോടതിയോട് ആവശ്യപ്പെട്ടു. Content Highlight: Dr Payal Salman Tadvi suicide case


from mathrubhumi.latestnews.rssfeed http://bit.ly/2HJSZAr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages