ഐ.എസ്.ആർ.ഒ.യ്ക്ക് അടുത്തത് ചരിത്രദൗത്യം: ചന്ദ്രയാൻ-2 - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

ഐ.എസ്.ആർ.ഒ.യ്ക്ക് അടുത്തത് ചരിത്രദൗത്യം: ചന്ദ്രയാൻ-2

ചെന്നൈ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ജൂലായിൽ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ. ബുധനാഴ്ച ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശനിലയത്തിൽ റിസാറ്റ് 2 ബി വിക്ഷേപണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ ആറിന് ചന്ദ്രനിൽ ഇറങ്ങാൻ കഴിയുന്ന വിധത്തിൽ ജൂലായ് ഒമ്പതിനും 16-നും ഇടയിൽ ചന്ദ്രയാൻ-2 വിക്ഷേപണം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ശ്രീഹരിക്കോട്ടയിൽനിന്നായിരിക്കും വിക്ഷേപണം നടക്കുക. ജി.എസ്.എൽ.വി. മാർക്ക് 3 റോക്കറ്റ് ഉപയോഗിച്ചാണ് ദൗത്യം. ജി.എസ്.എൽ.വി.ശ്രേണിയിൽ നൂതനസാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ച റോക്കറ്റാണിത്. ചന്ദ്രയാൻ-2-നുശേഷം കാർട്ടോസാറ്റ്-3 വിക്ഷേപണത്തിനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നതെന്നും ഉപഗ്രഹത്തിന്റെ അവസാനഘട്ടജോലികൾ ഏതാനുംമാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ചന്ദ്രയാൻ-2 ദൗത്യത്തിന് 800 കോടി രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്. വിക്ഷേപണത്തിനുമാത്രം 200 കോടിയും ഉപഗ്രഹനിർമാണത്തിന് 600 കോടിയുമാണ് കണക്കാക്കുന്നത്. ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ, പര്യവേക്ഷണം നടത്തുന്ന റോവർ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ-2. ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവുംസങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 കണക്കാക്കപ്പെടുന്നത്. ചന്ദ്രനിലെ ജലസാന്നിധ്യം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം ഉൾപ്പെടെ നിരവധികാര്യങ്ങൾ കണ്ടെത്തിയത് ചന്ദ്രയാൻ-1 ദൗത്യത്തിലൂടെയായിരുന്നു. ചന്ദ്രയാൻ-2 ഇതിന്റെ തുടർച്ചയാണ്. 13 ഇന്ത്യൻനിർമിത പേലോഡുകളും അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ഒരു ഉപകരണവും ബഹിരാകാശത്തിലെത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ, ഏതൊക്കെ ഉപകരണങ്ങളുണ്ടാവുമെന്ന് ഐ.എസ്.ആർ.ഒ. പുറത്തുവിട്ടില്ല. 2008 ഒക്ടോബർ 22-നായിരുന്നു ചന്ദ്രയാൻ-1 വിക്ഷേപിച്ചത്.


from mathrubhumi.latestnews.rssfeed http://bit.ly/2HLiT5R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages