മാവേലി, നിസാമുദ്ദീൻ ഉൾപ്പെടെ ദക്ഷിണറെയിൽവേ പത്ത് തീവണ്ടികൾ നവീകരിക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

മാവേലി, നിസാമുദ്ദീൻ ഉൾപ്പെടെ ദക്ഷിണറെയിൽവേ പത്ത് തീവണ്ടികൾ നവീകരിക്കും

ചെന്നൈ: ദക്ഷിണറെയിൽവേയിലെ പത്ത് തീവണ്ടികൾ നവീകരിക്കും. കേരളത്തിൽനിന്നുള്ള തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്‌പ്രസ്, തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്‌പ്രസ് എന്നിവയുൾപ്പെടെ പത്ത് തീവണ്ടികളാണ് ദക്ഷിണ റെയിൽവേ ആദ്യഘട്ടത്തിൽ നവീകരിക്കുക. രണ്ടാംഘട്ടത്തിൽ ദക്ഷിണ റെയിൽവേയിലെ 64 എക്സ്‌പ്രസ്, മെയിൽ തീവണ്ടികൾ നവീകരിക്കും. ദക്ഷിണ റെയിൽവേയ്ക്കുകീഴിലെ പഴയ തീവണ്ടികളാണ് നവീകരിക്കുക. അത്യാധുനിക വാട്ടർടാപ്പുകൾ, എൽ.ഇ.ഡി. ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയന്റുകൾ, ബർത്ത് നമ്പർ വ്യക്തമാക്കുന്ന ബോർഡുകൾ, ദുർഗന്ധമില്ലാത്ത ജൈവ ശൗചാലയങ്ങൾ എന്നിവ സ്ഥാപിക്കും. ശൗചാലയങ്ങളിൽ കൃത്യമായ വെന്റിലേഷൻ, പാശ്ചാത്യ രീതിയിലുള്ള ക്ലോസറ്റുകൾ എന്നിവ ഉണ്ടാവും. വൈ-ഫൈ സൗകര്യവും എല്ലാ കോച്ചുകളിലും നവീന കുഷ്യൻ സീറ്റുകളും ഒരുക്കും. 110 കോടി ചെലവിലാണ് 64 തീവണ്ടികൾ നവീകരിക്കുന്നത്. ഘട്ടംഘട്ടമായി എല്ലാ തീവണ്ടികളിലും അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2VUJDe4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages