ഏഴാംഘട്ടം; 50 മണ്ഡലങ്ങളിൽ പ്രചാരണം ഇന്ന് തീരും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 17, 2019

ഏഴാംഘട്ടം; 50 മണ്ഡലങ്ങളിൽ പ്രചാരണം ഇന്ന് തീരും

ന്യൂഡൽഹി: പതിനേഴാം ലോക്സഭാ തിരഞ്ഞൈടുപ്പിൽ ഏഴാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. പശ്ചിമബംഗാളിലൊഴികെയുള്ള ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും പരസ്യ പ്രചാരണം വെള്ളിയാഴ്ച സമാപിക്കും. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രചാരണസമയം വെട്ടിക്കുറച്ചതിനെത്തുടർന്ന് ബംഗാളിൽ വ്യാഴാഴ്ച രാത്രി പത്തിന് പരസ്യ പ്രചാരണം അവസാനിച്ചു. 59 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ്. പഞ്ചാബ്-13, ഉത്തർപ്രദേശ്-13, ബംഗാൾ-09, ബിഹാർ-08, മധ്യപ്രദേശ്-08, ഹിമാചൽപ്രദേശ്-04, ജാർഖണ്ഡ്്-03, ഛണ്ഡീഗഢ്-01 വീതം മണ്ഡലങ്ങളിലാണ് ഞായറാഴ്ച വിധിയെഴുത്ത്. വാരാണസിയിൽ രണ്ടാമതും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 918 സ്ഥാനാർഥികളാണ് ഏഴാംഘട്ടത്തിൽ മത്സരരംഗത്തുള്ളത്. പട്നയിൽ ബി.ജെ.പി.യുടെ രവിശങ്കർ പ്രസാദ്, കോൺഗ്രസിന്റെ ശത്രുഘൻ സിൻഹ, ബിഹാറിലെ പാടലീപുത്രയിൽ ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി (ആർ.ജെ.ഡി.), സസാരത്തിൽ കോൺഗ്രസിന്റെ മീരാ കുമാർ, ബുക്സറിൽ ബി.ജെ.പി.യുടെ അശ്വിനി കുമാർ ചൗബ എന്നിവർ ഏഴാംഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. പഞ്ചാബിലെ ഗുർദാസ്പുരിൽ സണ്ണി ഡിയോൾ(ബി.ജെ.പി.), സുനിൽ ഝാക്കർ(കോൺ.), ബംഗാൾ ഡംഡമിലെ സമിക് ഭട്ടാചാര്യ(ബി.ജെ.പി.), ബാഷിർഹഠിലെ നുസ്രത്ത് ജഹാൻ റൂഹി(ടി.എം.സി.), ജാദവ്പൂരിലെ മിമി ചക്രബർത്തി(ടി.എം.സി.), എന്നിവരും ഞായറാഴ്ച മത്സരിക്കുന്നവരിലെ പ്രമുഖരുടെ പട്ടികയിൽ ഉണ്ട്. content highlights:loksabha election 2019 seventh phase


from mathrubhumi.latestnews.rssfeed http://bit.ly/2Jutg1h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages