വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി കുവൈത്തിലെത്തിയ 6 ശ്രീലങ്കക്കാര്‍ അറസ്റ്റിലായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 14, 2019

വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി കുവൈത്തിലെത്തിയ 6 ശ്രീലങ്കക്കാര്‍ അറസ്റ്റിലായി

കുവൈത്ത് സിറ്റി: വ്യാജ ഇന്ത്യൻ പാസ്സ്പോർട്ടുമായി കുവൈത്തിൽ എത്തിയ ആറ് ശ്രീലങ്കൻ പൗരന്മാർ അറസ്റ്റിലായി. മൂന്ന് സ്ത്രീകളടക്കമുള്ള സംഘം ഇന്ത്യയിലെ വിമാനത്താവളം വഴിയാണ് കുവൈത്തിൽ എത്തിയത്. ആറ് വ്യാജ ഇന്ത്യൻ പാസ്സ്പോർട്ടുകൾക്ക് പുറമെ ആറ് വ്യാജ മലേഷ്യൻ പാസ്സ്പോർട്ടുകളും ഇവരിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട് ശ്രീലങ്കൻ പാസ്സ്പോർട്ട് ഉപയോഗിച്ചാണ് ഇവർ ഇന്ത്യയിൽ എത്തിയത്. പിന്നീട് വ്യാജ ഇന്ത്യൻ പാസ്സ്പോർട്ട് ഉപയോഗിച്ച് കുവൈത്തിൽ എത്തുകയും കുവൈത്തിൽനിന്ന് മലേഷ്യൻ പാസ്സ്പോർട്ട് ഉപയോഗിച്ച് മലേഷ്യയിലേക്കും പിന്നീട് ബ്രിട്ടനിലേക്കും കടക്കാനായിരുന്നു ഇവർ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രാൻസിസ്റ്റ് ലോഞ്ചിൽ വെച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയിലെ ഏത് വിമാനത്താവളം വഴിയാണ് ഇവർ സഞ്ചരിച്ചത് എന്ന് വ്യക്തമല്ല. ശ്രീലങ്കയിൽ കഴിഞ്ഞ മാസം നടന്ന ബോംബ് സ്ഫോടത്തിന്റെ പശ്ചാത്തലത്തിൽ ഇത്രയും പേർ വ്യാജ ഇന്ത്യൻ പാസ്സ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്ത സംഭവം ഇന്ത്യയിലെ വിമാനത്താവളത്തിൽ ഉണ്ടായ വൻ സുരക്ഷാപിഴവിലേക്കാണ് വിരൽ ചൂണ്ടുന്നത്. Content Highlights: Fake Indian Passport, Sreelankan Citizens Arrested, Kuwait International Airport


from mathrubhumi.latestnews.rssfeed http://bit.ly/2JhJ5Z2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages