മുഖാവരണ വിവാദം; ഫസല്‍ ഗഫൂറിനെതിരെ തുറന്ന പോരിന് സമസ്ത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 14, 2019

മുഖാവരണ വിവാദം; ഫസല്‍ ഗഫൂറിനെതിരെ തുറന്ന പോരിന് സമസ്ത

കോഴിക്കോട്: എം.ഇ.എസിന്റെ സ്ഥാപനങ്ങളിൽ വരുന്ന അധ്യയന വർഷം മുതൽ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലറിനെതിരേ തുറന്ന പോരിനിറങ്ങി സമസ്ത. തീരുമാനത്തിൽ നിന്നും ഫസൽഗഫൂർ പിന്മാറണമെന്നുംമതപണ്ഡിതൻമാരെ അവഹേളിക്കുന്ന നടപടി നിർത്തണമെന്നും അല്ലാത്ത പക്ഷം അതിനെ എന്തു വിലകൊടുത്തും നേരിടുമെന്നും സമസ്ത നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മത പണ്ഡതിൻമാർക്കെതിരേ ഫസൽ ഗഫൂർ നടത്തുന്ന പരാമർശങ്ങൾ അതിരു കടക്കുന്നുണ്ട്. ഇത് തുടർന്നാൽ മുസ്ലീം സമുദായം നോക്കിനിൽക്കില്ല. ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അത് ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യമാണ്. അത് അനുവദിച്ചുകൊണ്ട് സ്ഥാപനങ്ങൾ നടത്താൻ എം.ഇ.എസ് മുന്നോട്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സമസ്ത പ്രസ്താവനകൾ നിർത്തണമെന്നാണ് കഴിഞ്ഞ ദിവസം ഫസൽഗഫൂർ പറഞ്ഞത്. സമസ്തയെ വിലക്കാൻ ഫസൽഗഫൂറിന് അധികാരമില്ല. ഇക്കാര്യം മനസ്സിലാക്കി വേണം പ്രവർത്തിക്കാൻ. മുഖാവരണമിട്ട് കോളേജുകളിലേക്ക് വരാൻ താൽപര്യമുള്ള വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ആവശ്യമായ നിയമസഹായം നൽകുമെന്ന് എസ്.കെ.എസ്.എസ്.എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രത്യേകം നിയമ വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. എം.ഇ.എസിനെതിരേ നീക്കം കടുപ്പിക്കാൻ സമസ്ത പ്രത്യേകം കോഡിനേഷൻ കമ്മിറ്റിയോഗം വിളിച്ചതായും നേതാക്കൾ അറിയിച്ചു. മുഖാവരണം ധരിച്ചതിന്റെ പേരിൽ ഏതെങ്കിലും സ്ഥാപനത്തിൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടാൽ അവർക്ക് സംഘടന എല്ലാ പിന്തുണയും നൽകും. ഇത്തരം പൗരാവകാശ ലംഘനങ്ങൾക്കെതിരേ ജനാധിപത്യ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നടത്തുമെന്നും നേതാക്കൾ അറിയിച്ചു. Content Highlights:Samastha Against MES On Face Covering Circular


from mathrubhumi.latestnews.rssfeed http://bit.ly/2JC6x2i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages