തമിഴ്‌നാട്ടിലെ 600-ലേറെ ഗ്രാമങ്ങളിൽ ഇപ്പോഴും തൊട്ടുകൂടായ്മ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

തമിഴ്‌നാട്ടിലെ 600-ലേറെ ഗ്രാമങ്ങളിൽ ഇപ്പോഴും തൊട്ടുകൂടായ്മ

ചെന്നൈ: തമിഴ്നാട്ടിലെ 600-ലേറെ ഗ്രാമങ്ങളിൽ ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു. സംസ്ഥാനത്തെ 20 ജില്ലകളിലെ 646 ഗ്രാമങ്ങളിൽ തൊട്ടുകൂടായ്മയും ജാതി വിവേചനവും നിലനിൽക്കുന്നതായാണ് ദളിത് അഡ്വക്കസി ഗ്രൂപ്പ് സോഷ്യൽ അവയർനെസ് സൊസൈറ്റി ഫോർ യൂത്ത്സ് (എസ്.എ.എ.എസ്.വൈ) എന്ന സംഘടനയുടെ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. 2014-നും 2018-നും ഇടയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന റിപ്പോർട്ട് പുറത്തുവിട്ടത്. വിവരാവകാശ നിയമ പ്രകാരം 32 ജില്ലകളിലായി 76 അപേക്ഷകളാണ് നൽകിയത്. തൊട്ടുകൂടായ്മ ഏറ്റവും അധികമുള്ളത് തിരുവാരൂർ ജില്ലയിലാണ്. ഇവിടെ 158 ഗ്രാമങ്ങളിൽ ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശിവഗംഗയിൽ 49-ഉം രാമനാഥപുരത്ത് 45-ഉം തേനിയിൽ 40-ഉം കടലൂരിൽ 38-ഉം കൃഷ്ണഗിരിയിലും നാമക്കലിലും 35-ഉം തൂത്തുക്കുടിയിൽ 34-ഉം വിഴുപുരത്ത് 32-ഉം ഗ്രാമങ്ങളിൽ തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ട്. കടലൂരിൽ 14 ഗ്രാമങ്ങളിലും സേലത്ത് എട്ടിടങ്ങളിലും തിരുവാരൂരിൽ നാലു ഗ്രാമങ്ങളിലും ജാതീയ വേർതിരിവുകൾ ഏറെ തീവ്രമായി നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടിക വിഭാഗക്കാർക്കു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി കടലൂരിലും ധർമപുരിയിലും മാത്രമാണ് സ്പെഷൽ ഓഫീസർമാരുള്ളത്. തിരുവാരൂരിൽ തൊട്ടുകൂടായ്മ വർധിക്കാൻ കാരണം കാർഷികമേഖലയിലെ ജാതീയവേർതിരിവാണ്. അവിടെ ഇപ്പോഴും ഫ്യൂഡൽ വ്യവസ്ഥിതി അരങ്ങു വാഴുന്നുണ്ടെന്നാണ് സംഘടന പറയുന്നത്. പട്ടികജാതി, വർഗക്കാർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ ചെറുക്കുന്നതിനായി മുഖ്യമന്ത്രി ചെയർമാനായി 25 അംഗ വിജിലൻസ് സമിതി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും ജയലളിതയും കരുണാനിധിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ ആകെ മൂന്നുതവണ മാത്രമേ യോഗം വിളിച്ചു ചേർത്തിട്ടുള്ളൂ എന്നും എസ്.എ.എ.എസ്.വൈ ആരോപിക്കുന്നു. തമിഴ്നാട്ടിൽ ദളിത് വിഭാഗങ്ങൾക്കെതിരേയുള്ള വിവേചനം തുടർക്കഥയാണ്. ഗ്രാമങ്ങളിലെ ഹോട്ടലുകളിൽ ദളിതർക്കും ഉയർന്ന ജാതിക്കാർക്കും പ്രത്യേകം ഗ്ലാസുകളിലാണ് ചായ നൽകുന്നതെന്ന് തമിഴ്നാട് അൺ ടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് എന്ന സംഘടന പറയുന്നു. ഒരേ തെരുവിൽ ദളിതർക്കും ഉയർന്ന ജാതിയിൽപ്പെട്ടവർക്കുമായി പ്രത്യേകം ബാലവാടികൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സ്കൂളുകളിലെ ദളിത് കുട്ടികളുടെ പാത്രം കഴുകാൻ ആയമാർ മടികാട്ടുന്നു. ഉച്ചക്കഞ്ഞി വിതരണകേന്ദ്രങ്ങളിലെ പാചകക്കാർ ദളിതരായാൽ ഉയർന്ന ജാതിയിൽപ്പെട്ട കുട്ടികൾ ആഹാരം കഴിക്കില്ല. ദളിതർക്കും ഉയർന്ന ജാതിയിൽപ്പെട്ടവർക്കും വേവ്വേറെ ശ്മശാനങ്ങളുണ്ട്. അടക്കംചെയ്യാനായി മൃതദേഹം കൊണ്ടുപോകുന്നതിന് ദളിതർക്ക് പ്രത്യേകം വഴികളുണ്ടെന്നും സംഘടന പറയുന്നു. content highlights:over-600-villages-still-practice-untouchability-tamil-nadu-rti-query-reveals


from mathrubhumi.latestnews.rssfeed http://bit.ly/2WkDUdF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages