പരിഭാഷാ വിവാദം: അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധിയോട് പി.ജെ. കുര്യൻ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

പരിഭാഷാ വിവാദം: അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധിയോട് പി.ജെ. കുര്യൻ

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പത്തനംതിട്ടയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കം വീണ്ടും പുകയുന്നു. പരിഭാഷ തടസ്സപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താൻ കെ.പി.സി.സി. അധ്യക്ഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ. കുര്യൻ രാഹുൽഗാന്ധിക്ക് കത്ത് നൽകി. പാർട്ടിസംവിധാനത്തിലൂടെ അന്വേഷിക്കണമെന്നും ആവശ്യമെങ്കിൽ പോലീസ് അന്വേഷണം വേണമെന്നും കത്തിൽ പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. ഏപ്രിൽ 16-നായിരുന്നു രാഹുൽഗാന്ധിയുടെ പത്തനംതിട്ടയിലെ പ്രസംഗം. ഇതിന്റെ പരിഭാഷ ഇടയ്ക്കിടെ തടസ്സപ്പെട്ടിരുന്നു. പരിഭാഷ നടത്തിയ പി.ജെ. കുര്യന് രാഹുൽ പറയുന്നത് പലപ്പോഴും ശരിയായി കേൾക്കാൻ കഴിയാഞ്ഞതാണ് കാരണമായി പറഞ്ഞിരുന്നത്. പാർട്ടിയിലെ തന്റെ എതിരാളികളുടെ ഇടപെടലാകാം പരിഭാഷ തടസ്സപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്നും കത്തിൽ സൂചിപ്പിക്കുന്നു. പ്രസംഗം വ്യക്തമായി േകൾക്കാൻ സഹായിക്കുന്ന ഫീഡ് ബാക്ക് മോണിറ്റർ വേദിയിൽനിന്ന് മാറ്റിയതാണ് പ്രശ്നം സൃഷ്ടിച്ചെതെന്നാണ് കത്തിലുള്ളത്. ഫീഡ് ബാക്ക് മോണിറ്റർ വേദിയിൽനിന്ന് മാറ്റുകയോ അത് പ്രസംഗവേദിയിൽ സ്ഥാപിക്കാതിരിക്കുകയോ ചെയ്തതിനുപിന്നിൽ ആരെന്നതാണ് ചോദ്യം. പാർട്ടിയിലെ എതിരാളികൾ ഇതിനുപിന്നിൽ ഉണ്ടാകാം -കുര്യൻ കത്തിൽ ആരോപിക്കുന്നു. പരിഭാഷ തടസ്സപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതിനുപിന്നിൽ പാർട്ടിയിലെ തന്റെ എതിരാളികൾക്ക് പങ്കുണ്ടെന്ന പരാതി കോൺഗ്രസ് അധ്യക്ഷനോട് അദ്ദേഹം ഉന്നയിച്ചതോടെ കോൺഗ്രസിൽ ഉൾപ്പോരിന്റെയും ഗ്രൂപ്പ് പ്രശ്നങ്ങളുടെയും കനൽ വീണ്ടും പുകയാനുള്ള സാധ്യതയാണുള്ളത്. Content Highlights:Translation controversy-Rahul Gandhi-PJ Kurian


from mathrubhumi.latestnews.rssfeed http://bit.ly/2Vbpksu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages