ഫോനി ചുഴലിക്കാറ്റ്: 81 ട്രെയിനുകള്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 2, 2019

ഫോനി ചുഴലിക്കാറ്റ്: 81 ട്രെയിനുകള്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കും

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് 81 ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു. ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 19 ജില്ലകളിൽ ഫോനി ചുഴലിക്കാറ്റ് നാശം വിതച്ചേക്കാമെന്നാണ് നിഗമനം. റദ്ദാക്കിയ ട്രെയിനുകളിൽ സീറ്റ് ബുക്ക് ചെയ്തവർ യാത്രചെയ്യാനുദ്ദേശിച്ച ദിവസത്തിന് മൂന്ന് ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയാൽ പണം മടക്കി നൽകുമെന്ന് റെയിൽവെ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാ പ്രധാന റെയിൽവെ സ്റ്റേഷനുകളിലും യാത്രക്കാർക്ക് ലഭ്യമാകുന്ന തരത്തിൽ നടപടി സ്വീകരിക്കാൻ ഡിവിഷണൽ റെയിൽവെ മാനേജർമാർക്ക് നിർദേശം നൽകി. യാത്രക്കാർക്കാവശ്യമായ സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി റെയിൽവെ അറിയിച്ചു. സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം എന്നിവ റെയിൽവെയുടെ ഭക്ഷണശാലകളിൽ ലഭ്യമാക്കും. ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ മറ്റ് ഗതാഗതസൗകര്യങ്ങളും റെയിൽവെ ഒരുക്കിയിട്ടുണ്ട്. ഹൗറ-ചെന്നൈ സെൻട്രൽ കോറോമാൻഡൽ എക്സ്പ്രസ്, പട്ന-എറണാകുളം എക്സ്പ്രസ്, ന്യൂഡൽഹി-ഭുവനേശ്വർ രാജധാനി എക്സ്പ്രസ്, ഹൗറ ഹൈദരാബാദ് ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ഭുവനേശ്വർ-രാമേശ്വരം എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ചില പ്രധാന ട്രെയിനുകൾ. റെയിൽവെ ജീവനക്കാർ 24 മണിക്കൂറും യാത്രക്കാരുടെ സഹായത്തിനായി ഉണ്ടാകണമെന്നും റെയിൽവെ പ്രത്യേകം നിർദേശിച്ചു. യാത്രക്കാരുടെ സഹായത്തിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറും റെയിൽവെ നൽകിയിട്ടുണ്ട്. Content Highlights: Cyclone Fani,81 trains cancelled, 2 diverted


from mathrubhumi.latestnews.rssfeed http://bit.ly/2ISsBWV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages