മുറിവുകളേറ്റ് പിടഞ്ഞു, പീഡനമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി, ഇത് അതീജീവനത്തിന്റെ കഥ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 2, 2019

മുറിവുകളേറ്റ് പിടഞ്ഞു, പീഡനമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി, ഇത് അതീജീവനത്തിന്റെ കഥ

സ്നേഹബന്ധങ്ങളിലെയും ദാമ്പത്യത്തിലെയും പീഡനങ്ങളെ പീഡനങ്ങളായി തിരിച്ചറിയാൻ പലപ്പോഴും സ്ത്രീകൾക്ക് കഴിയാറില്ല. അത്തരത്തിൽ കാമുകനുമായുണ്ടായിരുന്ന ബന്ധം തന്നെ അപമാനിക്കുന്നതരത്തിലുള്ളതാണെന്നും അതൊരു പീഡനമാണെന്ന്തിരിച്ചറിയുകയുംആ ബന്ധത്തിൽ നിന്ന് കുതറി മാറുകയും ചെയ്ത പെൺകുട്ടിയുടെ കഥ പറയുകയാണ് ഹ്യുമെൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജ്. ഇഷ്ടമില്ലാത്ത രീതിയിൽ പങ്കാളിക്കൊപ്പം സമയം ചിലവിടേണ്ടി വരുന്ന സ്ത്രീകൾക്കും നിരന്തരം പങ്കാളിയിൽ നിന്ന് പീഡനത്തിനിരയാവുകയും ചെയ്യുന്ന പെൺകുട്ടികൾക്കും ഊർജ്ജം നൽകുന്നതാണീ കുറിപ്പ് പോസ്റ്റിലെ ചില പ്രസക്ത ഭാഗങ്ങൾ "സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ബോംബെയിൽ എത്തിച്ചേർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ. ഇൻസ്റ്റാഗ്രാമിലൂടെ തീർത്തും അപ്രതീക്ഷിതമായാണ് എനിക്കയാളുടെ മെസ്സേജ് വരുന്നത്. എന്റെ ചില എഴുത്തുകൾ കണ്ട് അയാൾക്ക് വേണ്ടി ചിലത് എഴുതി കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നുമെസ്സേജ്. ഒരുപാട് തവണ ഞങ്ങൾ സംവദിച്ചു. പതിയെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. ഞാൻനേരിടുന്ന അരക്ഷിതാവസ്ഥകളെ കുറിച്ചും മറ്റ് ചില പ്രശ്നങ്ങളെ കുറിച്ചും ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. ഞങ്ങൾ വളരെയധികം അടുത്തു. ശാരീരികമായും. എന്നാൽ സ്കോട്ട്ലാൻഡ് യാത്രയോടെയാണ് എല്ലാം തകിടം മറിയുന്നത്. അന്ന് രാത്രി ഞാൻ പുറത്ത് പോകാൻ തുടങ്ങുമ്പോൾഅയാളെന്നെ തടഞ്ഞു. നിർബന്ധിച്ചു. എന്നാൽ ഞാൻ അതിന് തയ്യാറെടുത്തിരുന്നില്ല. എന്നാൽ എന്റെ അനിഷ്ടം തിരിച്ചറിഞ്ഞതോടെ അയാളുടെ ഭാവം മാറി. എന്നോട് പരുഷമായി പെരുമാറി. പലപ്പോഴും എന്നോട് മിണ്ടിയതുപോലുമില്ല. എന്താണെന്നറിയില്ല. എനിക്ക് പിന്നീട് കുറ്റബോധമായി. ഒപ്പം കിടക്കാൻ അയാളെ അനുവദിക്കാത്തതിൽ പിന്നീടെനിക്ക് പശ്ചാത്താപം തോന്നി. അങ്ങനെ ഞാൻ അതിനനുവദിച്ചു. എന്നാൽ അത് വഷളായി. എന്നോട് നിർദയമായാണ് അയാൾപെരുമാറിയത്. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുകളേറ്റു. എന്നെ കടിക്കാൻ വരെ തുടങ്ങി. ഞാൻ വളരെയധികം വേദനയിലായിരുന്നു. അതിനിടക്ക്കോണ്ടം ധരിക്കാൻ വരെ അയാൾ വിസ്സമ്മതിച്ചു. എന്നാൽ അത് ഒരു തരം പീഡനമാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഞാനെല്ലാം പെട്ടെന്ന് മറന്നു. അതങ്ങനെ തുടർന്നു പോന്നു. എന്നാൽ അയാൾ മറ്റ് ചില പെൺകുട്ടികൾക്കൊപ്പവും കിടക്കുന്നുണ്ടെന്ന്അറിഞ്ഞപ്പോഴാണ് എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാൻ തിരിച്ചറിയുന്നത്. എല്ലാം അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോഴും ഞങ്ങൾ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത് സുഹൃത്തുക്കളായി തുടരുകയായിരുന്നു. പിന്നീട് ഞാൻ അദ്ദേഹത്താടൊപ്പമുള്ളജോലിയിൽ നിന്ന് പതിയെ വിടാൻ തുടങ്ങി. എന്നാൽ അയാളിൽ നിന്ന്പീഡനം അനുഭവിക്കുന്ന ഒരു പെൺകുട്ടിയുടെ അജ്ഞാത സന്ദേശം ഞാൻ വായിക്കാനിടയായി. അവൾ മാത്രമായിരുന്നില്ല അങ്ങനെ ഒത്തിരിപ്പേരുണ്ടായിരുന്നു. അവളുടെ കഥ എന്നോട് പറഞ്ഞപ്പോഴാണ് അത് തന്നെയാണ് എനിക്ക് സംഭവിച്ചതെന്നും ഞാനും ഇരയായിരുന്നുവെന്നതിരിച്ചറിവും എനിക്കുണ്ടാവുന്നത് ഇത് അവസാനിപ്പിക്കണമെന്ന് എനിക്ക് തോന്നി. ബന്ധങ്ങളിൽ ഇത്തരത്തിൽ പീഡനങ്ങൾ സ്വാഭാവികമാണെന്ന്പല പെൺകുട്ടികളും എന്നെപ്പോലെ വിശ്വസിച്ചു. പക്ഷെ അങ്ങനെയല്ല വേണ്ടത്. അങ്ങനെ ഇൻസ്റ്റാഗ്രാമിൽ ഞാൻ എന്റെ കഥ കുറിച്ചു. എന്നിട്ട്ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചു. ആ കഥ വൈറലായ വിവരം ഫോൺ ഓണാക്കിയപ്പോഴാണ് ഞാൻ അറിയുന്നത്. ഞാൻ വിചാരിച്ചതിനപ്പുറമുള്ള കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടി വരെ അയാളുടെ പീഡനത്തിനിരയായിരുന്നു എന്ന് എനിക്ക് ബോധ്യമായി. എന്തെങ്കിലും ചെയ്യണമെന്ന് പിന്നീടെനിക്ക് തോന്നി. അങ്ങനെയാണ് ഈ വിഷയം ഞാൻ ഏറ്റെടുക്കുന്നത്. ഈ അവസ്ഥയിലൂടെ ഇനി ഒരു പെൺകുട്ടിയും കടന്നു പോവരുതെന്ന ഉറച്ച തീരുമാനത്തിൽ ഞങ്ങളെല്ലാം പോരാടി. അയാളുടെ യഥാർഥ മുഖം എല്ലാവരും കണ്ടു. അയാൾക്കെതിരേ നടപടിയുണ്ടായി. ഇന്ന്എന്റെ കഥ മറ്റ് സ്ത്രീകളെ സ്വാധീനിക്കും എന്ന് പ്രതീക്ഷിക്കുകയാണ് ഞാൻ". പേര് വെളിപ്പെടുത്താത്ത പോസ്റ്റിൽപെൺകുട്ടിയെഅഭിനന്ദിച്ചും പിന്തുണച്ചും നൂറ് കണക്കിന് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് ഇതിനോടകം തന്നെ 6000ത്തിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. content highlights:Humans Of bombay story of a girl survived abusive relationship


from mathrubhumi.latestnews.rssfeed http://bit.ly/2vwJ7mL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages