'കാത്തിരുന്ന് കാണൂ', മസൂദ് അസറിനെ ആഗോള ഭീകരനാക്കിയ നടപടി ഒരു തുടക്കം മാത്രമെന്ന് മോദി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 2, 2019

'കാത്തിരുന്ന് കാണൂ', മസൂദ് അസറിനെ ആഗോള ഭീകരനാക്കിയ നടപടി ഒരു തുടക്കം മാത്രമെന്ന് മോദി

ജയ്പുർ: തീവ്രവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണ് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യയെ ലക്ഷ്യം വെക്കുന്നവർക്ക്എതിരെയുള്ള സർക്കാർ പദ്ധതികളുടെ ആദ്യ പടിയാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. "ഇന്ന് മുതൽ രാജ്യം ആരിൽ നിന്നെങ്കിലും അപായ വെല്ലുവിളി നേരിടുകയാണെങ്കിൽ അവരെ വീട്ടിൽ കയറി നിഷ്കാസനം ചെയ്യും. അവർ നമുക്കെതിരേ വെടിയുതിർത്താൽ നാം അവർക്കെതിരേ ബോംബ് വർഷിക്കും", ജയ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. 10 വർഷമായി മസൂദ് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. യുകെയും ബ്രിട്ടനും യുഎസ്സും അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്യുഎന്നിൽ പ്രമേയം ഉന്നയിച്ചപ്പോഴെല്ലാം ചൈന വീറ്റോ പവർ ഉപയോഗിച്ച്ആ ശ്രമത്തിന് തടയിടുകയായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത്ഇതെല്ലാം സർക്കാരിന്റെ നേട്ടമായി ആഘോഷിക്കുകയാണ് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ. "കഴിഞ്ഞ ഏതാനും വർഷമായി ലോകം ഇന്ത്യയെ ശ്രവിച്ചു കൊണ്ടിരിക്കുകയാണ്. അത് നമുക്ക് ഇനി അവഗണിക്കാനാവില്ല. എന്നാൽ ഇത് വെറും തുടക്കം മാത്രമാണെന്ന് തുറന്നു പറയാൻ ആഗ്രഹിക്കുകയാണ് ഞാൻ. എന്താണ് ഇനി സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന കാണാം", റാലിയെ ആവേശം കൊള്ളിച്ച്മോദി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്ക്കൊപ്പം നിന്നെന്നും മോദി പറഞ്ഞു. തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്നു. 130 കോടി ഇന്ത്യക്കാരുടെ പേരിലുള്ള കൃതജ്ഞത ഞാനീ ഘട്ടത്തിൽ അവരോട് രേഖപ്പെടുത്തുകയാണ്. ഇത് മോദിയുടെ മാത്രം വിജയമല്ല, ഇത് രാജ്യത്തെ 130 കോടി ജനങ്ങളുടെ കൂടി വിജയമാണെന്നും അദ്ദേഹം പറഞ്ഞു. content highlights:Just wait and see what happens next, PM Modi Says UN Ban On Masood Azhar


from mathrubhumi.latestnews.rssfeed http://bit.ly/2USOLKd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages