ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈ വീണ്ടും മുന്നില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 2, 2019

ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈ വീണ്ടും മുന്നില്‍

ചെന്നൈ: ഡൽഹി ക്യാപിറ്റൽസിനെ 80 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും ഐ.പി.എല്ലിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. പതിമൂന്ന് കളികളിൽ നിന്ന് പതിനെട്ട് പോയിന്റുമായാണ് അവർ ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള ഡൽഹിക്ക് പതിമൂന്ന് കളികളിൽ നിന്ന് പതിനാറ് പോയിന്റാണുള്ളത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്നയുടെയും ക്യാപ്റ്റൻ എം.എസ്. ധോനിയുടെയും ബാറ്റിങ് മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് നേടിയത്. റെയ്ന 37 പന്തിൽ നിന്ന് 59 ഉം ധോനി പുറത്താകാതെ 22 പന്തിൽ നിന്ന് 44 ഉം ഫാഫ് ഡു പ്ലെസ്സി41 പന്തിൽ നിന്ന് 39 ഉം രവീന്ദ്ര ജഡേജ 10 പന്തിൽ നിന്ന് 25 ഉം റൺസെടുത്തു. ഡൽഹിക്കുവേണ്ടി സുചിത്ത് രണ്ടും മോറിസും അക്സർ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടിയായി ബാറ്റ് ചെയ്ത ഡൽഹിക്ക് 16.2 ഓവറിൽ 99 റൺസിന് ഓൾഔട്ടായി. ഈ സീസണിൽ ഇത് ഡൽഹിയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഇതിന്റെ ഏതാണ്ട് പകുതിയും നേടി ശ്രേയസ് അയ്യർ ഒരറ്റത്ത് ഒറ്റയ്ക്ക് പൊരുതി നോക്കിയെങ്കിലും മറുതലയ്ക്കൽ ആരിൽ നിന്നും പിന്തുണ ലഭിച്ചില്ല. 31 പന്തിൽ നന്നി് 44 റൺസാണ് ശ്രേസ് നേടിയത്. ധവാൻ 19 റൺസെടുത്തു. മറ്റുള്ളവർക്കാർക്കും രണ്ടക്കം കടക്കാനായില്ല. 3.2 ഓവറിൽ 12 റൺിന് നാലു വിക്കറ്റെടുത്ത ഇമ്രാൻ താഹിറും മൂന്നോവറിൽ ഒൻപത് റൺസിന് മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുമാണ് ഡൽഹിയെ തകർത്തത്. Content Highlights:IPL 2019 Chennai Super Kings Delhi Capitals CSKvDC Dhoni Raina SS Iyer Imran Tahir


from mathrubhumi.latestnews.rssfeed http://bit.ly/2V9bEhj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages