ബംഗാളില്‍ ബിജെപി കുതിക്കുന്നു; സിപിഎം സിറ്റിങ് സീറ്റുകളിലും പിന്നില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

ബംഗാളില്‍ ബിജെപി കുതിക്കുന്നു; സിപിഎം സിറ്റിങ് സീറ്റുകളിലും പിന്നില്‍

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത വെല്ലുവിളി ഉയർത്തി ബിജെപിയുടെ സീറ്റ് നില ഉയരുന്നു. രണ്ട് സീറ്റുകൾ മാത്രമുള്ള ബിജെപി നിലവിൽ സംസ്ഥാനത്തെ 15 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 20 സീറ്റുകളിലാണ് മമതയുടെ തൃണമൂൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. രണ്ട് സീറ്റുകളിൽ കോൺഗ്രസും മുന്നേറ്റം നടത്തുന്നുണ്ട്. 2014-ൽ രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിക്ക് എക്സിറ്റ് പോളുകൾ 14 സീറ്റുകൾ വരെയാണ് പ്രവചിച്ചിരുന്നത്. എന്നാൽ അതിനപ്പുറത്തേക്ക് കടന്നിരിക്കുകയാണിപ്പോൾ ബിജെപി. അതേ സമയം ഒരു കാലത്ത് സംസ്ഥാനം അടക്കിഭരിച്ചിരുന്ന ഇടതുപാർട്ടികൾക്ക് ആദ്യഫലസൂചനകളിൽ ഒരിടത്തും മുന്നേറാനായിട്ടില്ല. റായ്ഗഞ്ചിലെ സിറ്റിങ് എംപിയായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം ബിജെപിയുടെ ദെബോശ്രീ ചൗധരിക്ക് പിന്നിലാണ്. സിപിഎമ്മിന്റെ മറ്റൊരു സിറ്റിങ് മണ്ഡലമായ മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസാണ് മുന്നിൽ. അസൻസോളിൽ കേന്ദ്ര മന്ത്രിയും ഗായകനുമായ ബാബുൾ സുപ്രിയോ തൃണമൂലിന്റെ മൂൺ മൂൺ സെന്നിനെ പിന്നിലാക്കി മുന്നേറുകയാണ്. ഡയമണ്ട് ഹാർബറിൽ മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയും ലീഡ് ചെയ്യുന്നുണ്ട്. Content Highlights:West Bengal Lok Sabha election results 2019-bjp-tmc-cpim


from mathrubhumi.latestnews.rssfeed http://bit.ly/2VLGpV2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages