രാഹുലിനെ പിണറായി പേടിച്ചത് വെറുതെയല്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

രാഹുലിനെ പിണറായി പേടിച്ചത് വെറുതെയല്ല

രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിൽ ഇടതുപക്ഷം പേടിച്ചത് എന്തുകൊണ്ടാണെന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫല സൂചനകൾവിളിച്ചുപറയുന്നുണ്ട്. എന്തിനാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നതെന്നാണ് സഖാക്കൾ യെച്ചൂരിയും പിണറായിയും ചോദിച്ചത്. ശബരിമല പ്രശ്നത്തിൽ ഇടതുപക്ഷം പുലിവാലു പിടിച്ചതിനിടയിലാണ് രാഹുൽ ഈ അപ്രതീക്ഷിത നീക്കത്തിലൂടെ ഇടതുപക്ഷത്തിനെ ഞെട്ടിച്ചത്. കേരളം ഇപ്പോൾ ഒന്നടങ്കം യുഡിഎഫിനെ തുണയ്ക്കുമ്പോൾ അതിന്റെ മുഖ്യ കാരണങ്ങൾ നാലാണ്. ശബരിമല പ്രശ്നത്തിൽ സിപിഎമ്മിന്റെ വോട്ട് ബാങ്കിലുണ്ടുായ വിള്ളൽ, മോദി സർക്കാരിനെതിരെ കോൺഗ്രസ്സിനനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , പ്രളയം , രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം എന്നീ ഘടകങ്ങളാണ് ഇടതുപക്ഷത്തിന്റെ ഈ വൻവീഴ്ചയ്ക്ക് പിന്നിൽ. പാലക്കാട് എം ബി രാജേഷിനെതിരെ കോൺഗ്രസ്സിന്റെ വി കെ ശ്രികണ്ഠൻ നടത്തിയ വൻമുന്നേറ്റമാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി. വടകരയിൽ പി ജയരാജൻ പിന്നിലായതുപോലും പാലക്കാട്ടെ അട്ടിമറിക്ക് മുന്നിൽ ഒന്നുമല്ല. ഏതുറക്കത്തിലും സഖാവ് കോടിയേരിയോട് ചോദിച്ചാൽ അദ്ദേഹം ഉറപ്പിച്ചു പറയുമായിരുന്ന സീറ്റായിരുന്നു പാലക്കാട്. അവിടെ ശ്രികണ്ഠൻ രാജേഷിന് ഒത്തൊരു എതിരാളിയല്ലെന്ന് കോൺഗ്രസ്സുകാർ പോലും കരുതിയിരുന്നു. പാലക്കാട്ട് രാജേഷ് വീണതോടെ യുഡിഎഫ് തരംഗം പകൽ പോലെ വ്യക്തമാവുകയായിരുന്നു. വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ഇടതുപക്ഷത്തിന് തുടക്കത്തിൽ പ്രതീക്ഷകളേറെയായിരുന്നു. പൊതുവെ മികച്ച സ്ഥാനാർത്ഥികളെയാണ് ഇടതുപക്ഷം രംഗത്തിറക്കിയത്. എന്തു വിലകൊടുത്തും യു ഡിഎഫിനെ നേരിടണമെന്ന പിണറായിയുടെ നിലപാടാണ് നാല് സിപിഎം എൽ എ മാരുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഫലിച്ചത്. വടകരയിൽ ജയരാജന് എതിരെ കോൺഗ്രസ്സിന് സ്ഥാനാർത്ഥികളില്ല എന്നൊരു നിലവരെ ആദ്യമുണ്ടായി. പക്ഷേ, കോൺഗ്രസ് ഇടതുപക്ഷത്തെ ഞെട്ടിച്ചു. വടകരയിൽ മുരളീധരൻ വന്നു. ആറ്റിങ്ങലിൽഅടൂർ പ്രകാശ് കളത്തിലിറങ്ങി .എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡൻ , കാസർകോട്ട് രാജ്മോഹൻ ഉണ്ണിത്താൻ , കണ്ണൂരിൽ കെ സുധാകരൻ - കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികൾ എണ്ണം പറഞ്ഞവരായിരുന്നു. ഇനിയിപ്പോൾ ഇടതുപക്ഷത്തിന് തീർച്ചയായും കാര്യമായ ആത്മപരിശോധന നടത്തേണ്ടി വരും. ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് കാര്യമായ വിമർശം സിപിഎമ്മിൽ നിന്നു തന്നെയുണ്ടാവും. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാദ്ധ്യതയും കടമയുമുള്ളപ്പോൾ തന്നെ അതിന് സ്വീകരിച്ച വഴികളെച്ചൊല്ലിയായിരിക്കും പിണറായി വിജയൻ വിചാരണ ചെയ്യപ്പെടുക. പ്രളയം കൈകാര്യം ചെയ്ത രീതിയേക്കാൾ പ്രളയത്തിന് കാരണമായത് അണക്കെട്ടുകൾ യഥാസമയം തുറന്നുവിടാത്തതുകൊണ്ടാണെന്ന ശക്തമായ വികാരം ജനങ്ങൾക്കിടയിലുണ്ടായിരുന്നു. ഡാം മാനേജ്മെന്റിലുണ്ടണായ വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടും ഇടതുപക്ഷ സർക്കാരിന് വിനയായി. ഏറെ പാടുപെട്ടിട്ടും കേരളത്തിൽ അക്കൗണ്ട് തുറക്കാനാവാതെ പോയത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കുമ്മനം തിരുവനന്തപുരത്ത് നിന്ന് കരകയറുമെന്ന് ബിജെപി ശരിക്കും പ്രതീക്ഷിച്ചിരുന്നു. ശബരിമല പ്രശ്നത്തിലുണ്ടാക്കാനായ ധ്രുവീകരണത്തിനും കേരളത്തിൽ ബിജെപിയെ രക്ഷിച്ചെടുക്കാനായില്ല എന്നതിന് ശ്രീധരൻപിള്ള ബിജെപി നേതൃത്വത്തോട് കണക്കുപറയേണ്ടി വരും. content highlights:loksabha election 2019, rahul, pinarayi vijayan


from mathrubhumi.latestnews.rssfeed http://bit.ly/30EAvsw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages