മുഖ്യമന്ത്രിയായി തുടരാന്‍ ആഗ്രഹമില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നുവെന്ന്‌ മമതാ ബാനര്‍ജി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 26, 2019

മുഖ്യമന്ത്രിയായി തുടരാന്‍ ആഗ്രഹമില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നുവെന്ന്‌ മമതാ ബാനര്‍ജി

കൊൽക്കത്ത: മുഖ്യമന്ത്രിയായി തുടരാൻ ആഗ്രമില്ലെന്നും അത്നേരത്തെതന്നെ പാർട്ടിയെ അറിയിച്ചിരുന്നെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബനർജി. ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂലിന് ഉണ്ടായ തിരിച്ചടിക്ക് ശേഷം ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമതാ ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തോളമായി തനിക്ക് ജോലി ചെയ്യാനാകുന്നില്ല. താനൊരു അധികാരമില്ലാത്ത മുഖ്യമന്ത്രിയായിരുന്നു. ഇത് തനിക്ക്അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയായി തനിക്ക് തുടരാൻ താൽപര്യമില്ല. ഈ കസേര തനിക്ക് ഒന്നുമല്ല. പാർട്ടിയാണ് തനിക്ക് വലുതെന്നും മമത വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി വൻ നേട്ടം കൈവരിച്ചിരുന്നു. 2014ൽ 2 രണ്ട് സീറ്റ് മത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 18 സീറ്റായാണ് അത് വർധിപ്പിച്ചത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 22 സീറ്റാണ് നേടാനായത്. ആകെ 42 സീറ്റാണ് പശ്ചിമ ബംഗാളിലുള്ളത്. ബി.ജെ.പിയുടെ ഈ വലിയ വിജയം തനിക്ക് അംഗീകരിക്കാനാകില്ലെന്നും മമത വ്യക്തമാക്കി. എങ്ങനെയാണ് ബി.ജെ.പിക്ക് ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നുമെല്ലാം ഇത്ര സീറ്റുകൾ വിജയിക്കാൻ സാധിക്കുക. ജനങ്ങൾക്ക്ഇക്കാര്യം സംസാരിക്കാൻ ഭയമാണ്. പക്ഷെ തനിക്കതില്ലെന്നും വാർത്താ സമ്മേളനത്തിൽ മമത വ്യക്തമാക്കി. content highlights:Told Party I Dont Want To Continue As Chief Minister says Mamata Banerjee


from mathrubhumi.latestnews.rssfeed http://bit.ly/2ExEvSl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages