അംഗരക്ഷകയിൽനിന്ന് രാജ്ഞിപദവിയിലേക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

അംഗരക്ഷകയിൽനിന്ന് രാജ്ഞിപദവിയിലേക്ക്

ബാങ്കോക്ക്: അമ്പരപ്പിക്കുന്ന വാർത്തയാണ് ബുധനാഴ്ച രാത്രി തായ്ലാൻഡ് രാജകൊട്ടാരത്തിൽനിന്ന് ടെലിവിഷൻ ചാനലുകൾ വഴി ജനം കേട്ടത്. കിരീടാവകാശിയായ മഹാ വജിരലോങ്കോൺ, രാജാവിന്റെ പ്രത്യേക സുരക്ഷാസേനയുടെ ഉപമേധാവി സുതിദ ടിദ്ജെയെ (40) ജീവിതപങ്കാളിയാക്കിയിരിക്കുന്നു! ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങൾ ശേഷിക്കേയാണ് രാജകീയവിവാഹത്തിന്റെ ആകസ്മിക അറിയിപ്പുണ്ടായത്. തുടർന്ന് രാജ്യത്തെ പ്രധാന ടെലിവിഷൻ ചാനലുകളെല്ലാം വിവാഹത്തിന്റെ ദൃശ്യങ്ങളും സംപ്രേഷണം ചെയ്തു. 'കിരീടാവകാശി മഹാ വജിരലോങ്കോൺ ജനറൽ സുതിദ വജിരലോങ്കോൺ ന അയുധ്യയെ ജീവിതപങ്കാളിയാക്കിയിരിക്കുന്നു. അവർ ഇനി സുതിദ രാജകുമാരിയായി അറിയപ്പെടും' -കൊട്ടാരം പ്രസ്താവനയും ഇറക്കി. വിവാഹച്ചടങ്ങിൽ രാജകുടുംബത്തിലെ അംഗങ്ങളും രാജ്യത്തെ പ്രമുഖരും പങ്കെടുത്തു. 2016 ഒക്ടോബറിൽ പിതാവും രാജാവുമായിരുന്ന ഭൂമിബോൽ അദുല്യദേജ് മരിച്ചപ്പോഴാണ് 66-കാരനായ മഹാ വജിരലോങ്കോൺ ഭരണാധികാരിയാവുന്നത്. ശനിയാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണം നടക്കാനിരിക്കുകയായിരുന്നു. എയർഹോസ്റ്റസ് ആയിരുന്ന സുതിദ 2014-ലാണ് സുരക്ഷാസേനയിലെത്തുന്നത്. 2016-ൽ മഹാ വജിരലോങ്കോൺ അവരെ തന്റെ പ്രത്യേക സുരക്ഷാസേനയുടെ ഉപമേധാവിയാക്കി. വിദേശമാധ്യമങ്ങളും കൊട്ടാരത്തോടടുത്ത വൃത്തങ്ങളും ഇരുവരുടെയും ബന്ധത്തെക്കുറിച്ച് നേരത്തേതന്നെ അഭ്യൂഹങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും രാജകുടുംബം പ്രതികരിച്ചിരുന്നില്ല. മഹാ വജിരലോങ്കോൺ നേരത്തേ മൂന്നുതവണ വിവാഹിതനായിട്ടുണ്ട്. മൂന്നുബന്ധങ്ങളും പിരിഞ്ഞു. ഇതിൽ ഏഴു മക്കളുണ്ട്. Content Highlights:Thailand King, Bodyguard


from mathrubhumi.latestnews.rssfeed http://bit.ly/2GW4eEg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages