ജോലി ഓട്ടോ ഡ്രൈവർ; താമസം 1.6 കോടിയുടെ ആഡംബര വില്ലയിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

ജോലി ഓട്ടോ ഡ്രൈവർ; താമസം 1.6 കോടിയുടെ ആഡംബര വില്ലയിൽ

ബെംഗളൂരു: 1.6 കോടി രൂപ വിലവരുന്ന ആഡംബര വില്ലയിൽ താമസിക്കുന്ന സുബ്രമണിയുടെ ജീവിതം കണ്ട അയൽക്കാർക്ക് സംശയവും അദ്ഭുതവും. കാരണം സുബ്രമണിയുടെ തൊഴിൽ ഓട്ടോറിക്ഷ ഓടിക്കലാണ്. ഒടുവിൽ അവർ ഒത്തുകൂടി ആദായനികുതി വകുപ്പിന് വിവരം നൽകിയപ്പോൾ ലഭിച്ചത് അദ്ഭുതപ്പെടുത്തുന്ന വിവരങ്ങൾ. ഐ.ടി. ഹബ്ബായ വൈറ്റ് ഫീൽഡിലാണ് വില്ല. 37-കാരനായ സുബ്രമണിയുടെ ആഡംബരജീവിതത്തിന്റെ പിന്നിൽ അമേരിക്കൻ വനിതയാണെന്നാണ് മൊഴി. 72 വയസ്സുള്ള അമേരിക്കൻ വനിത ചാരിറ്റി പ്രവർത്തനത്തിനായാണ് ബെംഗളൂരുവിലെത്തിയത്. ഇവർ യാത്ര ചെയ്തിരുന്നത് സുബ്രമണിയുടെ ഓട്ടോയിലാണ്. ഇയാളുടെ സാമ്പത്തിക ബുദ്ധിമുട്ടും സത്യസന്ധതയുംപരിഗണിച്ച് അമേരിക്കൻ വനിത വാടകയ്ക്ക് താമസിച്ച വില്ല സുബ്രമണിക്ക് വാങ്ങി നൽകുകയായിരുന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വില്ല നിർമിച്ച റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2013-ലാണ് അമേരിക്കൻ വനിത വില്ല വാടകയ്ക്കെടുക്കുന്നത്. തുടർന്ന് 2015-ൽ വില്ല വാങ്ങാൻ സുബ്രമണി ആഗ്രഹം പ്രകടിപ്പിക്കുകയും തുടർന്ന് സ്വന്തമാക്കുകയും ചെയ്തു. വില്ലയ്ക്കായി 1.6 കോടിയുടെ ചെക്കാണ് നൽകിയതെന്നും വില്ല നിർമാതാക്കൾ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. സുബ്രമണിയുടെ ജീവിതരീതിയിൽ അയൽക്കാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഏപ്രിൽ രണ്ടാം വാരത്തിൽ ആദായ നികുതി പരിശോധന നടത്തുകയായിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതെന്നും വീട്ടിൽനിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സുബ്രമണി പറയുന്നു. അയൽക്കാരായ ചിലർ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ആദായനികുതി വകുപ്പിന് തെറ്റായ വിവരങ്ങൾ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. 'വൈറ്റ് ഫീൽഡിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലിയുണ്ടായിരുന്ന അമേരിക്കൽ വനിതയാണ് സഹായിച്ചത്. അവരുടെ സാമ്പത്തിക സഹായംകൊണ്ടാണ് വില്ല വാങ്ങിയത്'- സുബ്രമണി പറഞ്ഞു. Content Highlights:bengaluru- rich auto driver


from mathrubhumi.latestnews.rssfeed http://bit.ly/2WkWB0P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages