മെഹബൂബ മുഫ്തി മൂന്നാംസ്ഥാനത്ത്; ജമ്മുകശ്മീരില്‍ അടിപതറി പിഡിപി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

മെഹബൂബ മുഫ്തി മൂന്നാംസ്ഥാനത്ത്; ജമ്മുകശ്മീരില്‍ അടിപതറി പിഡിപി

ശ്രീഗനഗർ: ബി.ജെ.പി.യുമായി കൂട്ടുകൂടി സംസ്ഥാനം ഭരിച്ച മെഹബൂബ മുഫ്തിയുടെ പിഡിപിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മുകശ്മീർ ജനത പുറംന്തള്ളുന്നതാണ് കാണാനാവുന്നത്. പാട്ടുംപാടി ജയിച്ചിരുന്ന മുഫ്തിമാരുടെ കുടുംബ മണ്ഡലമായ അനന്ത്നാഗിൽ മെഹബൂബ മുഫ്തി മൂന്നാം സ്ഥാനത്താണ് തുടരുന്നത്. ഇവിടെ നാഷണൽ കോൺഫറൻസ് സ്ഥാനാർഥിയായ ഹുസ്നെയിൻ മസൂദിയാണ് മുന്നിലുള്ളത്. കോൺഗ്രസ് സ്ഥാനാർഥിയായ ഗുലാം അഹമ്മദ് മിർ രണ്ടാമതും. 2014-ൽ 12000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് മെഹബൂബ അനന്ത്നാഗിൽ നിന്ന് ജയിച്ചിരുന്നു. അനന്ത്നാഗിലടക്കം മൂന്നിടങ്ങളിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും സൗഹൃദ മത്സരത്തിലായിരുന്നു. ജമ്മു കശ്മീരിലെ ആകെയുള്ള ആറ് സീറ്റുകളിൽ രണ്ടിടങ്ങളിൽ ബിജെപിയും മൂന്നിടത്ത് നാഷണൽ കോൺഫറൻസും മുന്നിട്ട് നിൽക്കുമ്പോൾ ഒരിടത്ത് സ്വതന്ത്രനാണ് ലീഡ് ചെയ്യുന്നത്. പിഡിപിക്ക് ഒരു സീറ്റിലും മുന്നേറാനായിട്ടില്ല. സംസ്ഥാനത്തെ മറ്റൊരു മുതിർന്ന നേതാവും നാഷണൽ കോൺഫറൻസ് ആചാര്യനുമായ ഫാറൂഖ് അബ്ദുള്ള ശ്രീനഗറിൽ വൻഭൂരിപക്ഷത്തോടെ ജയത്തോടടുത്തിട്ടുണ്ട്. ബിജെപി സ്ഥാനാർഥികളായ ജിദേന്ദ്ര സിങ് ഉധംപുരിലും ജുഗൽ കിഷോർ ജമ്മുവിലുമാണ് മുന്നിട്ട് നിൽക്കുന്നത്. ഇരുവരും നല്ല ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്. ലഡാക്കിലാണ് സ്വതന്ത്ര സ്ഥാനാർഥിയായ സജാദ് ഹുസൈൻ മുന്നിട്ട് നിൽക്കുന്നത്. 2014-ൽ ബിജെപിക്കും പിഡിപിക്കും മൂന്ന് വീതം സീറ്റുകളിൽ ജയിക്കാനായിരുന്നു. Content Highlights:jammu-and-kashmir-election-result-2019 mehabooba mufti


from mathrubhumi.latestnews.rssfeed http://bit.ly/2VIsEq7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages