വീണ്ടും 'നമോ', വീണ്ടും എന്‍ഡിഎ; ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

വീണ്ടും 'നമോ', വീണ്ടും എന്‍ഡിഎ; ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്

ന്യൂഡൽഹി: എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെച്ച് കേന്ദ്രത്തിൽ വീണ്ടും എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് ആദ്യഘട്ട ഫലങ്ങളിൽ നിന്ന് വ്യക്തം. 542 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ ലീഡ് കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്. പാർട്ടികളുടെ ലീഡ് നില നോക്കുകയാണെങ്കിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. 2014 നേതിന് സമാനമായ സ്ഥിതിവിശേഷമാണ് 2019 ലും ആവർത്തിക്കുന്നതെന്ന് വ്യക്തമാവുകയാണ്. ഉത്തർപ്രദേശിൽ നഷ്ടമായ സീറ്റുകൾ ബംഗാളുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ കൂടി ബിജെപി നേടുന്ന കാഴ്ചകളാണ് ഇപ്പോൾ കാണുന്നത്. ബിജെപി കണക്കുകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം തന്നെയാണ് തിരഞ്ഞെടുപ്പ് ഫലവും വരുന്നതെന്നതാണ് ശ്രദ്ദേയം. യുപിയിൽ കഴിഞ്ഞ തവണ ലഭിച്ച 70 സീറ്റുകളിൽ 30 സീറ്റുകളെങ്കിലും നഷ്ടപ്പെടുമെന്നും അത് ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി നികത്തുമെന്നുമായിരുന്നു എൻഡിഎ നേതൃത്വം തുടർച്ചയായി പറഞ്ഞിരുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിൽ ബംഗാളിൽ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവയ്ക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി ഒന്നാമതെത്തിയിരിക്കുന്നു എന്നതാണ് വാർത്ത. മറ്റൊന്ന് മോദിയെ തടയാൻ പ്രതിപക്ഷം ഒന്നിച്ചിട്ടും അത് ഫലം ചെയ്തില്ല എന്നുള്ളത് പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോൺഗ്രസിനെ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നിലമെച്ചപ്പെടുത്താൻ സാധിച്ചു എന്നതിൽ കോൺഗ്രസിന് ആശ്വസിക്കാം. LIVE UPDATES .liveblog{width:100%;float:left;margin-top:20px}.liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0 60px 0;text-align:center;width:100%;float:left;font-weight:700}.live_blog_update_menu a{float:left;text-decoration:none;outline:0;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:700;padding:0 5px 5px 5px;color:#999!important;border-bottom:3px solid #999}.live_blog_update_menu a.active,.live_blog_update_menu a:hover{color:#0f4583!important;border-bottom:3px solid #0f4583}.live_blog_update_menu a.active span{color:#0f4583!important}.fifa_story_update_menu a img,.live_blog_update_menu a span{float:left}.live_blog_update_menu a span{margin-right:5px}.live_blog_update_menu a img{margin-top:0!important} Content Highlights:Modi Again, 2019 Loksabha Election 2019


from mathrubhumi.latestnews.rssfeed http://bit.ly/2MedE4a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages