പരീക്കറുടെ മണ്ഡലം കോൺഗ്രസ് പിടിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 24, 2019

പരീക്കറുടെ മണ്ഡലം കോൺഗ്രസ് പിടിച്ചു

പനജി: ഗോവ മുൻമുഖ്യമന്ത്രി മനോഹർലാൽ പരീക്കറുടെ മരണത്തെത്തുടർന്ന് പനജി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജയം. 25 വർഷമായി ബി.ജെ.പി.യുടെ കൈയിലായിരുന്ന പനജിയിൽ 1,778 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ അത്തനേസിയോ മോൺസെറാറ്റെ ബി.ജെ.പി.യുടെ സിദ്ധാർഥ് കുൻകോലിയെൻകറെ തോൽപ്പിച്ചത്. ‍മൊൺസെറാറ്റെയ്ക്ക് 8,748 വോട്ടും കുൻകൊലിയേൻകർക്ക് 6,990 വോട്ടും ലഭിച്ചു. മുൻ പ്രതിരോധമന്ത്രികൂടിയായ പരീക്കർ 1994 മുതൽ നിയമസഭയിൽ പ്രതിനിധാനംചെയ്തിരുന്ന മണ്ഡലമാണ് പനജി.40 അംഗ ഗോവ നിയമസഭയിൽ ബി.ജെ.പി.ക്ക് നിലവിൽ 12 എം.എൽ.എ.മാരാണുള്ളത്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ (എം.ജി.പി.) മൂന്നും ഗോവ ഫോർവേഡ് പാർട്ടിയുടെ (ജി.എഫ്.പി.) ഒന്നും അംഗങ്ങളുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പി. ഭരണം പിടിച്ചത്. കോൺഗ്രസിന് 15 എം.എൽ.എ.മാരാണുള്ളത്.


from mathrubhumi.latestnews.rssfeed http://bit.ly/2JCbKYF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages