തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളിലും ആറുമാസത്തിനകം സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാൻ ഉത്തരവ്. സ്പാർക്ക് വഴി ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കണം. സിവിൽ സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനകം പഞ്ചിങ് നടപ്പാക്കണം. സ്പാർക്ക് സംവിധാനം നിലവിലില്ലാത്ത ഓഫീസുകളിൽ സ്വതന്ത്രമായി ബയോമെട്രിക് യന്ത്രങ്ങൾ വാങ്ങി ഹാജർ സംവിധാനം സ്ഥാപിച്ച് മേലധികാരികൾ അത് നിരീക്ഷിക്കാനും പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിട്ടു. എല്ലാസർക്കാർ വകുപ്പുകളിലും പഞ്ചിങ് നടപ്പാക്കാൻ നേരത്തേ ഉത്തരവിട്ടിരുന്നു. പിന്നീട് ഇത് എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കാൻ ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഇപ്പോൾ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. യു.ഐ.ഡി.എ.ഐ. അംഗീകാരമുള്ള ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം സ്ഥാപിക്കാനുള്ള സോഫ്റ്റ്വേർ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) ലഭ്യമാക്കണം. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഇത്തരത്തിലുള്ള മെഷീനുകൾ നേരിട്ടോ അല്ലെങ്കിൽ കെൽട്രോൺ മുഖേനയോ വാങ്ങി സ്ഥാപിക്കാനാകും. ഇതിന് ആവശ്യമായ ചെലവ് അതത് വകുപ്പുകൾതന്നെ നിലവിലെ ബജറ്റ് വിഹിതത്തിൽനിന്ന് വഹിക്കണമെന്നും ഉത്തരവിലുണ്ട്. ഒാരോ വകുപ്പിലും പഞ്ചിങ് കൃത്യമായി നടപ്പാക്കേണ്ട ചുമതല വകുപ്പ് സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കുമാണ്. content highlights:punching government offices
from mathrubhumi.latestnews.rssfeed http://bit.ly/2WrhQ13
via
IFTTT
No comments:
Post a Comment