ആന്ധ്രയില്‍ വൈ.എസ്.ആര്‍ കൊടുങ്കാറ്റ്; അജയ്യനായി ജഗന്‍മോഹന്‍ റെഡ്ഡി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

ആന്ധ്രയില്‍ വൈ.എസ്.ആര്‍ കൊടുങ്കാറ്റ്; അജയ്യനായി ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്രയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നയിക്കുന്ന ടി.ഡി.പിയെ മലർത്തിയടിച്ച് വൈ.എസ്. ആർ കോൺഗ്രസ് അധികാരത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ട സൂചനകൾ ലഭിച്ച 162 സീറ്റുകളിൽ 132 സീറ്റുകളിലും വൈ.എസ്.ആർ. കോൺഗ്രസ് വ്യക്തമായ മുന്നേറ്റം തുടരുന്നു. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. മുപ്പത് സീറ്റുകളിലാണ് മുന്നേറുന്നത്. 88 ആണ് ആന്ധ്രയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട മാന്ത്രികസംഖ്യ. ആന്ധ്രയിലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റുകളിൽ 20-ലും വൈ.എസ്.ആർ കോൺഗ്രസിന്റെ പടയോട്ടമാണ്. ബാക്കിയുള്ള അഞ്ച് സീറ്റുകളിൽ ടി.ഡി.പി. മുന്നേറുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന ടി.ഡി.പി ഇത്തവണ കോൺഗ്രസ് സഖ്യമില്ലാതെ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തലസ്ഥാനനഗരിയായി പ്രഖ്യാപിച്ച അമരാവതിയുടെ നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞതും ആന്ധ്ര പ്രത്യേക പദവിയെന്ന ആവശ്യം നിർവഹിക്കാൻ സാധിക്കാത്തതും ടി.ഡി.പിക്ക് തിരിച്ചടിയായി. ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ് തുടക്കം മുതലേ ആത്മവിശ്വാസത്തിലായിരുന്നു. ഭരണ വിരുദ്ധവികാരവും കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങളും വൈ.എസ്.ആറിന് തുണയായി. അധികാരത്തിലെത്തിയാൽ അമരാവതിയായിരിക്കും തട്ടകമെന്ന് പാർട്ടി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജയിച്ചാൽ ജഗൻ മോഹൻ റെഡ്ഡിക്ക് താമസിക്കാനുള്ള മുഖ്യമന്ത്രി ഭവനം വരെ വൈ.എസ്.ആർ നിർമ്മിച്ചു. ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലാണ് ജഗന് വേണ്ടി പുതിയ വീടും ഓഫീസും അടങ്ങുന്ന ബഹുനില മന്ദിരം പണികഴിപ്പിച്ചത്. 2014ൽ ടി.ഡി.പി പതിനഞ്ചും വൈ.എസ്.ആർ കോൺഗ്രസ് എട്ടും ബി.ജെ.പി രണ്ടും സീറ്റുകൾ നേടിയിരുന്നു.ഒരു സീറ്റ് പോലും നേടാതിരുന്ന കോൺഗ്രസ് ഇക്കുറി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പടയൊരുക്കം നടത്തിയെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു. Content Highlights:loksabha election result 2019 live; ysr congress gets majority in andhra pradesh


from mathrubhumi.latestnews.rssfeed http://bit.ly/2wcKSG2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages