സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ പ്ലേ ഓഫില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ പ്ലേ ഓഫില്‍

മുംബൈ:സൂപ്പർ ഓവറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ. സൂപ്പർ ഓവറിൽ മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് ഒമ്പത് റൺസായിരുന്നു. റാഷിദ് ഖാന്റെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ സിക്സ് അടിച്ചപ്പോൾ രണ്ടാം പന്തിൽ സിംഗിളെടുത്തു. മൂന്നാം പന്തിൽ കീറോൺ പൊള്ളാർഡ് ഡബിളെടുത്തു. ഇതോടെ മുംബൈ 16 പോയിന്റോടെ പ്ലേ ഓഫിലെത്തി. സൂപ്പർ ഓവറിൽ ഹൈദരാബാദിനായി ക്രീസിലിറങ്ങിയത് മുഹമ്മദ് നബിയും മനീഷ് പാണ്ഡെയുമായിരുന്നു. നാല് പന്തിനിടെ തന്നെ ഹൈദരാബാദിന്റെ രണ്ട് വിക്കറ്റ് പോയി. ഒരു റണ്ണെടുത്ത മനീഷ് പാണ്ഡെ ആദ്യം പോയി. പിന്നാലെ ആറു റണ്ണുമായി മുഹമ്മദ് നബിയും പുറത്തായി. ഒരു റണ്ണുമായി മാർട്ടിൻ ഗുപ്റ്റിൽ പുറത്താകാതെ നിന്നു. ഇരുടീമും നിശ്ചിത ഓവറിൽ 162 റൺസ് എടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. നേരത്തെ ഓപ്പണറായി ഇറങ്ങി 20 ഓവറും ക്രീസിൽ നിന്ന ക്വിന്റൺ ഡികോക്കിന്റെ മികവിലാണ് മുംബൈ 162 റൺസ് അടിച്ചത്. ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴെല്ലാം പിടിച്ചുനിന്ന ഡികോക്ക് 58 പന്തിൽ ആറു ഫോറും രണ്ട് സിക്സും സഹിതം 69 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് ശർമ്മ 24 റൺസും സൂര്യകുമാർ യാദവ് 23 റൺസും നേടി. ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്നു വിക്കറ്റെടുത്തു. മലയാളി താരം ബേസിൽ തമ്പി നാല് ഓവറിൽ വഴങ്ങിയത് 40 റൺസാണ്. വിക്കറ്റ് ഒന്നും ലഭിച്ചില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അവസാന പന്തിൽ മുംബൈയെ ഒപ്പം പിടിക്കുകയായിരുന്നു. അവസാന ഓവറിൽ വിജയിക്കാൻ 17 റൺസായിരുന്നു വേണ്ടിയിരുന്നത്. ഹാർദിക് പാണ്ഡ്യയുടെ മൂന്നാം പന്ത് സിക്സിന് പറത്തിയ മുഹമ്മദ് നബി എന്നാൽ അടുത്ത പന്തിൽ പുറത്തായി. ഒടുവിൽ അവസാന പന്തിൽ വിജയിക്കാൻ ഏഴു റൺസ് വേണമെന്ന അവസ്ഥയായി. പാണ്ഡ്യയുടെ പന്ത് ഗാലറിയിലേക്ക് പറത്തി പാണ്ഡെ മത്സരം സമനിലയിലെത്തിച്ചു. ഇതോടെ സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. ജസ്പ്രീത് ബുംറ, ക്രുണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ എന്നിവർ മുംബൈയ്ക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. Content Highllights: Mumbai Indians vs Sunrisers Hyderabad IPL 2019


from mathrubhumi.latestnews.rssfeed http://bit.ly/2JaWBg7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages