നാലുമണ്ഡലങ്ങളിൽ പണം ഒഴുക്കി, ബാക്കി മണ്ഡലങ്ങളെ തഴഞ്ഞു ; ബി.ജെ.പി.യിൽ അമർഷം പുകയുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

നാലുമണ്ഡലങ്ങളിൽ പണം ഒഴുക്കി, ബാക്കി മണ്ഡലങ്ങളെ തഴഞ്ഞു ; ബി.ജെ.പി.യിൽ അമർഷം പുകയുന്നു

കൊച്ചി: നാലുമണ്ഡലങ്ങളിൽ കോടികൾ ഒഴുക്കിയപ്പോൾ, ബാക്കിയുള്ളവയോട് പാർട്ടി കേന്ദ്രനേതൃത്വം തികഞ്ഞ അവഗണന കാട്ടിയെന്ന് ബി.ജെ.പി.യിൽ ആക്ഷേപം. കേന്ദ്രത്തിന്റെ ശ്രദ്ധമുഴുവൻ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ഒതുങ്ങി. ബാക്കി മണ്ഡലങ്ങളിലുള്ള സ്ഥാനാർഥികളോട് പണം മണ്ഡലത്തിൽനിന്ന് കണ്ടെത്തണമെന്ന നിലപാടായിരുന്നുവെന്നാണ് പരാതി. തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ബി.ജെ.പി. നേതൃയോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. നാലുമണ്ഡലങ്ങളിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ കാരണം ചിലർ കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണെന്നാണ് പരാതി. സംസ്ഥാനത്തിന്റെ ചുമതലയുള്ള അഖിലേന്ത്യ സഹ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരേയായിരുന്നു യോഗത്തിൽ പ്രതിഷേധമുയർന്നത്. ഏകപക്ഷീയമായ നിലപാടുകളെടുക്കുന്ന അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ കേന്ദ്രത്തെ സമീപിക്കുകയാണ്. കൊല്ലത്തെ സ്ഥാനാർഥിയായ കെ.വി. സാബുവിനെ ആക്ഷേപിക്കുന്ന പരാമർശങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടായപ്പോൾ പ്രതിരോധിക്കാൻ സാധിച്ചില്ല. സാമൂഹികമാധ്യമങ്ങൾക്ക് പണം നൽകി പാർട്ടിയിലെ ഒരുവിഭാഗം വാർത്ത കൊടുപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും സാമൂഹികമാധ്യമങ്ങളുടെ ആക്രമണത്തിന് ഇരയായി. പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻ പിള്ള മത്സരിക്കാതിരിക്കാൻ അദ്ദേഹത്തിനെതിരേ സാമൂഹികമാധ്യമങ്ങളിലുടെ അപമാനിക്കുന്ന വിധത്തിൽ ഇടപെടലുകളുണ്ടായി. എം.ടി. രമേശിനെതിരേയും നീക്കങ്ങൾ നടന്നു. ബി.ഡി.ജെ.എസിന്റെ പ്രവർത്തനത്തെക്കുറിച്ചും യോഗത്തിൽ വലിയ ആക്ഷേപമുയർന്നു. തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ സ്ഥാനാർഥിയെന്ന നിലയിൽ ഉയർന്നു പ്രവർത്തിച്ചില്ലെന്ന് അവിടെനിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. സ്വീകരണ പരിപാടികളിൽ തിരഞ്ഞെടുപ്പ് ജനറൽ കൺവീനർ പോകേണ്ട അവസ്ഥ വന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് യാത്രപോലും പറയാതെയാണ് സ്ഥാനാർഥി അവിടെനിന്ന് പോന്നതെന്നും വിമർശനം ഉണ്ടായി Content Highlights:bjp-loksabha election campaign


from mathrubhumi.latestnews.rssfeed http://bit.ly/2V95spL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages