കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടന്നു, നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടന്നു, നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തി

ന്യൂഡൽഹി: കേന്ദ്രസർക്കാർ എതിർത്തരണ്ട് ഹൈക്കോടതി ജഡ്ജിമാരുൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ, ബി.ആർ. ഗവി, സൂര്യകാന്ത് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തിയത്. ഇതിൽ അനിരുദ്ധ ബോസിന്റെയും എ.എസ് ബൊപ്പണ്ണയുടെയും പേരുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതി കൊളീജിയത്തിന് തിരിച്ചയച്ചിരുന്നു. പ്രാദേശിക പ്രാതിനിധ്യവും സീനിയോരിറ്റി പ്രശ്നവും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇവരുടെ പേരുകൾ തിരിച്ചയച്ചത്. എന്നാൽ കേന്ദ്രത്തിന്റെ ആവശ്യം പരിഗണിക്കാതെ രണ്ടുപേരെയും വീണ്ടും കൊളീജിയം ശുപാർശ ചെയ്യുകയായിരുന്നു. കൊളീജിയം ശുപാർശ അംഗീകരിച്ച കേന്ദ്രം പേരുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. വ്യാഴാഴ്ച ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് വിവരം. ജസ്റ്റിസ് അനിരുദ്ധ ബോസ് നിലവിൽ ജാർഘണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് പ്രവർത്തിക്കുന്നത്. ജസ്റ്റിസ് ബി.ആർ. ഗാവി ബോംബെ ഹൈക്കോടതിയിലും ജസ്റ്റിസ് സൂര്യകാന്ത് ഹിമാചൽ പ്രദേശ് ഹൈക്കോടതിയിലും ജഡ്ജിമാരാണ്. Content Highlights:4 new judges elevated to SC, as collegium overrules Centres objections


from mathrubhumi.latestnews.rssfeed http://bit.ly/2X6DWGx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages