നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുനീക്കുന്നു; ശനിയാഴ്ച കോട്ടയം വഴി ട്രെയിൻ ഗതാഗതമില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുനീക്കുന്നു; ശനിയാഴ്ച കോട്ടയം വഴി ട്രെയിൻ ഗതാഗതമില്ല

കോട്ടയം: നിയന്ത്രിതസ്ഫോടനത്തിലൂടെ തകർക്കാൻ കഴിയാത്ത നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുനീക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴി ട്രെയിൻ ഗതാഗതം ഉണ്ടാവില്ല. ഇതുവഴി പോകേണ്ട ദീർഘദൂര ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടുമെന്ന് റെയിൽവേ വ്യക്തമാക്കി. ഇതിന് മുന്നോടിയായി വെള്ളിയാഴ്ചയും ചില െട്രയിനുകൾ ഭാഗികമായി റദ്ദാക്കി. ആലപ്പുഴ വഴി തിരിച്ചുവിടുന്ന െട്രയിനുകൾ അഞ്ചുമിനിറ്റ് എറണാകുളത്തും രണ്ടുമിനിറ്റ് ആലപ്പുഴയിലും ഒരുമിനിറ്റ് വീതം ചേർത്തല, അന്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലും നിർത്തിയിടും. 56391 എറണാകുളം-കൊല്ലം പാസഞ്ചർ, 56310 എറണാകുളം-കൊല്ലം മെമു എന്നിവയാണ് വെള്ളിയാഴ്ച കോട്ടയം വഴി റദ്ദാക്കിയ െട്രയിനുകൾ. ഇതിൽ 56301, 56303 ആലപ്പുഴ-എറണാകുളവും തിരിച്ചുമുള്ള പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്. 25-ന് റദ്ദാക്കിയ ട്രെയിനുകൾ 56363/56362 കോട്ടയം-നിലന്പൂർ/നിലന്പൂർ-കോട്ടയം, 56394/56393 കൊല്ലം-കോട്ടയം/കോട്ടയം-കൊല്ലം, 56300/56302 കൊല്ലം-ആലപ്പുഴ/ആലപ്പുഴ-കൊല്ലം, 56381/56382 എറണാകുളം-കായങ്കുളം/കായങ്കുളം-എറണാകുളം, 56383 എറണാകുളം-കായങ്കുളം പാസഞ്ചർ, 56392 കൊല്ലം എറണാകുളം പാസഞ്ചർ, 56303 എറണാകുളം-ആലപ്പുഴ പാസഞ്ചർ, 56301 ആലപ്പുഴ-കൊല്ലം പാസഞ്ചർ, 66307, 66308 എറണാകുളം-കൊല്ലം മെമു, കൊല്ലം-എറണാകുളം മെമു, 66309/66310 എറണാകുളം-കൊല്ലം പാസഞ്ചർ/കൊല്ലം-എറണാകുളം മെമു, 56385 എറണാകുളം-കോട്ടയം പാസഞ്ചർ, 56390 കോട്ടയം -എറണാകുളം പാസഞ്ചർ, 56380 കായങ്കുളം-എറണാകുളം പാസഞ്ചർ, 66302 കൊല്ലം-എറണാകുളം മെമു, 66303, 66304 എറണാകുളം-തിരുവനന്തപുരം, തിരുവനന്തപുരം-എറണാകുളം, 16791, 16792 പുനലൂർ-പാലക്കാട്, പാലക്കാട്-പുനലൂർ, 16302, 16301 തിരുവനന്തപുരം-െഷാർണൂർ, െഷാർണൂർ- തിരുവനന്തപുരം, 16650/16649 തിരുവനന്തപുരം-മംഗളൂരു/തിരുവനന്തപുരം-മംഗളൂരു/16606, 16605 നാഗർകോവിൽ-മംഗളൂരു/മംഗളൂരു-നാഗർകോവിൽ. 26-ന് റദ്ദാക്കിയത് 56380 കായങ്കുളം -എറണാകുളം, 56300 കൊല്ലം-ആലപ്പുഴ, 56302 ആലപ്പുഴ-കായങ്കുളം, 66302 കൊല്ലം-എറണാകുളം പാസഞ്ചർ, 56393/56394 കൊല്ലം-കോട്ടയം പാസഞ്ചർ/കോട്ടയം -കൊല്ലം പാസഞ്ചർ, 66307 എറണാകുളം-കൊല്ലം മെമു ഭാഗികമായി റദ്ദാക്കിയത്16307/16308 ആലപ്പുഴ-കണ്ണൂർ (25-ന് ആലപ്പുഴ-എറണാകുളം ഭാഗത്ത്), 16350 നിലന്പൂരിൽനിന്ന് 24-ന് തിരിച്ച് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും, 16349, 25-ന് കൊച്ചുവേളിയിൽനിന്ന് തിരിച്ച് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. 56365, 56366 എറണാകുളത്തിനും പുനലൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. 56304 നാഗർകോവിൽ കോട്ടയം പാസഞ്ചർ 25-ന് കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ നിർത്തിയിടും. ആലപ്പുഴ വഴി തിരിച്ചുവിടുന്നവ22653 തിരുവനന്തപുരം-നിസാമുദ്ദീൻ, 17229 തിരുവനന്തപുരം-ഹൈദരാബാദ്, 12625 തിരുവനന്തപുരം-ന്യൂഡൽഹി, 12624 തിരുവനന്തപുരം -ചെന്നൈ, 12696, 12698, 16629 എന്നീ െട്രയിനുകൾ 25-ന് തിരുവനന്തപുരത്തുനിന്ന് തിരിക്കും. 16382-കന്യാകുമാരി-മുംബൈ 25-ന് കന്യാകുമാരിയിൽനിന്ന്, 16525 കന്യാകുമാരി -ബെംഗളൂരു 25-ന് കന്യാകുമാരിയിൽനിന്ന്, 16312 25-ന് കൊച്ചുവേളിയിൽനിന്ന്, 16349 24-ന് കൊച്ചുവേളിയിൽനിന്ന്, 16348 24-ന് ചെന്നൈയിൽനിന്ന്, 16344 24-ന് മധുരയിൽനിന്ന് തിരിക്കും, 12695 24-ന് ചെന്നൈയിൽനിന്ന് തിരിക്കും, 16630 24-ന് മംഗളൂരുവിൽനിന്ന് തിരിക്കും, 16381 23-ന് മുംബൈയിൽനിന്ന്, 12623 24-ന് ചെന്നൈയിൽനിന്ന്, 17230 -ഹൈദരാബാദ്-തിരുവനന്തപുരം 23-ന് െെഹദരാബാദിൽനിന്ന്, 12201 -(എൽ.ടി.ടി-കൊച്ചുവേളി) 23-ന് എൽ.ടി.ടിയിൽനിന്ന്, 16320, 16319-(ബാനസ് വാഡി-കൊച്ചുവേളി, കൊച്ചുവേളി-ബാനസ് വാഡി) യഥാക്രമം 24-ന് ബാനസ് വാഡിയിൽനിന്നു 25-ന് കൊച്ചുവേളിയിൽനിന്ന്, 06015- എറണാകുളം-വേളാങ്കണ്ണി 25-ന് എറണാകുളത്തുനിന്ന്, 06335-ഗോഹട്ടി-കൊച്ചുവേളി-22-ന് ഗോഹട്ടിയിൽനിന്ന്. നിയന്ത്രണങ്ങൾ 16347 തിരുവനന്തപുരം-മംഗളൂരു, 16343-തിരുവനന്തപുരം-മധുര എന്നിവ 25-ന് ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയിൽ നിയന്ത്രിച്ചാവും ഓടുക. 16335 ഗാന്ധിധാം -നാഗർകോവിൽ 60 മിനിറ്റ് ഏറ്റുമാനൂരിൽ നിർത്തും.


from mathrubhumi.latestnews.rssfeed http://bit.ly/2VX9wdg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages