വലതുപക്ഷത്തുറച്ച് ദേശീയരാഷ്ട്രീയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 24, 2019

വലതുപക്ഷത്തുറച്ച് ദേശീയരാഷ്ട്രീയം

കഴിഞ്ഞ തിരഞ്ഞെടുപ്പോടെ വലതുപക്ഷത്തേക്കു ചാഞ്ഞ ദേശീയരാഷ്ട്രീയം ഒന്നുകൂടി അവിടെ വേരുറപ്പിക്കുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം വിജയമല്ല; പകരംവെക്കാനില്ലാത്ത മോദിയുടെ വ്യക്തിപ്രഭാവത്തോടൊപ്പം, കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഹൈന്ദവധ്രുവീകരണവും ദേശീയവത്കരണവും അതിന് ആക്കംകൂട്ടി. പശ്ചിമ, ഉത്തരേന്ത്യയിൽ ആധിപത്യം നിലനിർത്താനും കിഴക്കൻ മേഖലളിൽ പുതുതായി കടന്നുകയറാനും ബി.ജെി.പിക്കു സാധിച്ചതിനുപിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. എന്നാൽ ദേശീയത അവയുടെയെല്ലാം മേൽഘടകമായി എന്നുവേണം അനുമാനിക്കാൻ. ബി.ജെ.പി.യുടെ അധികാരത്തുടർച്ച രാഷ്ട്രീയത്തിലും ഭരണത്തിലും മറ്റു പാർട്ടികളിലും വലിയ മാറ്റങ്ങൾക്കു കാരണമാകും. പാർലമെന്റിലും പുറത്തും പുതിയ അജൻഡയുള്ള ബി.ജെ.പി.യെ ആവും ഇനി കാണാനാവുക. കേന്ദ്രത്തിൽ ഉറച്ച നേതൃത്വവും സുസ്ഥിരസർക്കാരും വേണമെന്ന ദേശീയബോധം ഈ തിരഞ്ഞെടുപ്പിൽ പ്രധാനഘടകമായിട്ടുണ്ട്. ഏതാനും മാസംമുമ്പ് ബി.ജെ.പി.സർക്കാരിനെ പുറത്താക്കി രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ അധികാരത്തിലെത്താൻ കോൺഗ്രസിനു സാധിച്ചു. എന്നാൽ ഈ മൂന്നിടത്തും ബി.ജെ.പി. ഇപ്പോൾ 2014-ലെ വിജയം ആവർത്തിച്ചു. മാസങ്ങൾക്കുമുമ്പ് പാർട്ടി അധികാരത്തിലെത്തിയ കർണാടകത്തിലും സ്ഥിതി മെച്ചപ്പെടുത്തിയ ഗുജറാത്തിലും അതുതന്നെയാണു സ്ഥിതി. സംസ്ഥാന തിരഞ്ഞെടുപ്പുകളെയും ലോക്സഭാ തിരഞ്ഞെടുപ്പിനെയും വോട്ടർമാർ രണ്ടുതരത്തിൽ സമീപിച്ചു തുടങ്ങി. പുൽവാമയും ബാലാകോട്ടും അതിനുംമുമ്പു നടന്ന 'സർജിക്കൽ സ്ട്രൈക്കും' എല്ലാം ഫലപ്രദമായി പ്രചാരണ ആയുധമാക്കാൻ മോദിക്കു കഴിഞ്ഞു. റഫാൽ അഴിമതിയിൽ ഊന്നിയുള്ള 'കാവൽക്കാരൻ കള്ളനാണ്' എന്ന കോൺഗ്രസിന്റെ പ്രചാരണം ബി.ജെ.പി.യുടെ ദേശീയതയിൽ മുങ്ങിപ്പോയി. പ്രതിപക്ഷപാർട്ടികൾ അവതരിപ്പിച്ച മറ്റു വിഷയങ്ങൾ വിലപ്പോയതുമില്ല. രാജ്യമൊട്ടുക്കും എല്ലാ മണ്ഡലങ്ങളിലും 'മോദി' ആയിരുന്നു ബി.ജെ.പി.യുടെ സ്ഥാനാർഥി. എല്ലായിടത്തും അദ്ദേഹം അഭ്യർഥിച്ചത് 'തനിക്കു വോട്ടു തരൂ' എന്നുതന്നെയാണ്. പ്രചാരണം പ്രസിഡൻഷ്യൽ മാതൃകയിലായപ്പോൾ മോദിക്കുപകരം ആര് എന്ന ചോദ്യം പ്രസക്തമായി. പ്രതിപക്ഷത്ത് പൊതുമുന്നണിയോ പ്രധാനമന്ത്രി സ്ഥാനാർഥിയോ ഇല്ലെന്നായതോടെ പ്രധാനമന്ത്രിയാവാൻ മോദിമാത്രം എന്ന നിലവന്നു. നോട്ടുനിരോധനത്തെത്തുടർന്നാണ്ടായ ബുദ്ധിമുട്ടുകളും ജി.എസ്.ടി. ഉണ്ടാക്കിയ പ്രയാസങ്ങളും തൊഴിൽപ്രശ്നങ്ങളുമെല്ലാം ജനങ്ങൾ മറന്നു. ഇതോടൊപ്പം സൗജന്യ പാചകവാതകം, ശൗചാലയം, ആയുഷ്മാൻ ഭാരത്, എല്ലാവർക്കും വൈദ്യുതി തുടങ്ങിയ സർക്കാർ പദ്ധതികളും ഏറ്റവുമൊടുവിൽ കർഷകർക്കുവേണ്ടി നടപ്പാക്കിയ 6000 രൂപയുടെ സാമ്പത്തികസഹായവുമെമെല്ലാം എൻ.ഡി.എ.യെ തുണച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.ജെ.പി.യോട് ഇടഞ്ഞുനിന്ന സഖ്യകക്ഷികളായ ശിവസേനയെയും എ.ജി.പി.യെയും അപ്നാദളിനെയും കൂടെനിർത്താൻ അമിത് ഷായ്ക്ക് സാധിച്ചു. ബി.ജെ.പി.യുടെ സംഘടനാശക്തിയും ബൂത്തടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പു മാനേജ്മെന്റും കൂടിയായപ്പോൾ മോദിയെ തടുക്കാൻ പ്രതിപക്ഷത്തിനായില്ല. പ്രതിപക്ഷത്താകട്ടെ, പരസ്പരം പോരടിക്കുന്ന നേതാക്കളുടെ നിരയായിരുന്നു. ബി.ജെ.പി.വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കാനുള്ള സഖ്യമോ പൊതുപ്രധാനമന്ത്രി സ്ഥാനാർഥിയോ പ്രതിപക്ഷത്ത് ഇല്ലാതിരുന്നത് അവർക്കു വിനയായി. അവ ഉണ്ടായിരുന്നെങ്കിൽപോലും ഇതുപോലുള്ള തരംഗത്തിൽ പിടിച്ചുനിൽക്കുക പ്രയാസമായിരുന്നു. ഉദാഹരണത്തിന് യു.പി.യിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പി.യും ആർ.എൽ.ഡി.യും ഉണ്ടാക്കിയ മഹാസഖ്യം കരുതിയതുപോലെ വിജയിച്ചില്ല. മുൻകണക്കുപ്രകാരം ഈ സഖ്യത്തിന് കൂടുതൽ വോട്ടുകൾ ലഭിക്കേണ്ടതായിരുന്നു. എന്നാൽ ജാതിസമവാക്യങ്ങൾ മറികടന്നാണ് ബി.ജെ.പി.ക്ക് യു.പി.യിൽ കൂടുതൽ വോട്ടു ലഭിച്ചത്. ബിഹാറിലും ജാർഖണ്ഡിലും അതുതന്നെ സംഭവിച്ചു. ബംഗാളിലും ഒഡിഷയിലും ബി.ജെ.പി. ശക്തമായ മുന്നേറ്റമുണ്ടാക്കി. ഈ 'സുനാമി വിജയം' ദേശീയരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാകും. ബി.ജെ.പി.യുടെ പ്രഖ്യാപിതവും വിവാദവുമായ രാഷ്ട്രീയ അജൻഡകൾ നടപ്പാക്കുക ഇനി അവർക്ക് എളുപ്പമാവും. ഇപ്പോൾ രാജ്യസഭയിൽ സ്വന്തം നിലയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും അധികംവൈകാതെ ഭൂരിപക്ഷം കൈവരും. അങ്ങനെ വരുമ്പോൾ ഏതു തർക്കവിഷയവും സുഗമമായി നടപ്പാക്കാൻ മോദിക്കു സാധിക്കും. കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ ഇതിനകംതന്നെ വെല്ലുവിളി നേരിടുകയാണ്. കേന്ദ്രത്തിലെ വൻവിജയത്തിന്റെ ആദ്യയിര ഈ രണ്ടു സർക്കാരുകളായിരിക്കും. വിവാദവിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് സഖ്യകക്ഷികളുടെ സമ്മർദത്തിനുവഴങ്ങേണ്ട അവസ്ഥ ബി.ജെ.പി.ക്കുണ്ടാവില്ല. കേന്ദ്രഭരണത്തിൽ പ്രാദേശികപാർട്ടികൾ സമ്മർദം ചെലുത്തുന്ന അവസ്ഥയ്ക്കും മാറ്റം വന്നുകഴിഞ്ഞു. Content Highlights:Election Results 2019, BJP, PM Modi


from mathrubhumi.latestnews.rssfeed http://bit.ly/2JDvyLd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages