പുണെ: മറ്റൊരു ജാതിയിൽ പെട്ട പുരുഷനെ വിവാഹം ചെയ്തതിന് പെൺകുട്ടിയെ പിതാവും പിതാവിന്റെസഹോദരൻമാരും ചേർന്ന് ചുട്ടു കൊന്നു. അഹമ്മദ് നഗർ ജില്ലിയിലെ നിഖോജ് ഗ്രാമത്തിൽ മെയ് ഒന്നിനാണ്സംഭവം. 19 കാരിയായ രുഗ്മിണിയും 23 കാരനായ മങ്കേഷ് രൺസിങ്ങും ആറ് മാസം മുമ്പാണ് വിവാഹിതരാകുന്നത്.വിവാഹത്തിനു മുമ്പും ശേഷവും പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പുകളാണ് ദമ്പതിമാർനേരിട്ടത്. കൂലിത്തൊഴിലാളിയായ പെൺകുട്ടിയുടെ അച്ഛൻ രമ ഭാരതീയയാണ് ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇയാൾക്ക് സഹായത്തിനായി ഇയാളുടെ സഹോദരന്മാരായ സുരേന്ദ്ര ഭാരതീയയും ഘനശ്യാംസരോജും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദമ്പതികൾ തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായതിന്റെ പേരിൽ പിതാവിന്റെ വീട്ടിലെത്തിയതായിരുന്നു രുഗ്മിണി. സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനായി രൺസിങ് പെൺകുട്ടിയുടെ വീട്ടിലെത്തി. ഇത് വലിയ വാഗ്വാദത്തിന് വഴിവെക്കുകയും. വാഗ്വാദത്തിനൊടുവിൽ പിതാവ് ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ആശുപത്രിയിൽ വെച്ച് രുഗ്മിണി മരിച്ചു. രൺസിങ്ങിന് 40%ത്തോളം പൊള്ളലേറ്റിട്ടുണ്ട്. അച്ഛനെതിരെയും ബന്ധുക്കൾക്കെതിരേയും രുഗിണി മരണ മൊഴി നൽകിയിട്ടുണ്ട്.പ്രതികൾ ഒളിവിലാണ്. content highlights:intercaste marriage, father set on fire daugther and son in law, dishonour killing
from mathrubhumi.latestnews.rssfeed http://bit.ly/2LobAWx
via
IFTTT
No comments:
Post a Comment