ലഖ്നൗ : ഉത്തർപ്രദേശിൽ ബി.ജെ.പി. സർക്കാരിന്റെ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി ഭരണമുന്നണി വിട്ടു. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്ന് പാർട്ടി അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ രാജിവെക്കുകയും ചെയ്തു. സുഹേൽദേവ് ഭരതീയ സമാജ് പാർട്ടിക്ക് യു.പി. നിയമസഭയിൽ നാല് എം.എൽ.എ.മാരാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 39 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിരുന്നു. “ഞാൻ ഏപ്രിൽ 13-ന് രാജിക്കത്ത് നൽകിയിരുന്നതാണ്. എന്നാൽ ബി.ജെ.പി. ഇതുവരെ അത് അംഗീകരിച്ചില്ല. എനിക്ക് യോഗി സർക്കാരിൽ ഇനി ഒന്നും ചെയ്യാനില്ല”- ഓം പ്രകാശ് രാജ്ഭർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാട്ടിയുടെ പേരും കൊടിയും ബി.ജെ.പി. ദുരുപയോഗം ചെയ്യുന്നെന്ന് സുഹേൽദേവ് ഭരതീയ സമാജ് പാർട്ടി പരാതിപ്പെട്ടിരുന്നു. “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിലും ബി.ജെ.പി. എന്റെ ചിത്രം ഉപയോഗിച്ചു. അതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്”- രാജ്ഭർ അറിയിച്ചു. കിഴക്കൻ ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 20 ശതമാനം രാജ്ഭർ സമുദായത്തിൽപെട്ടവരാണ്. യാദവർക്കുശേഷം ഉത്തർപ്രദേശിലെ രണ്ടാം പ്രബല സമുദായമാണ്. 12-നും 19-നും ആണ് കിഴക്കൻ ഉത്തർപ്രദേശിലെ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. content highlights:Om Prakash Rajbhar,Suheldev Bharatiya Samaj Party,bjp,up
from mathrubhumi.latestnews.rssfeed http://bit.ly/2UZLc4Y
via
IFTTT
No comments:
Post a Comment