പ്രതിമ തകർത്തത് ബംഗാളിൽ പുതിയ പ്രചാരണായുധം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 16, 2019

പ്രതിമ തകർത്തത് ബംഗാളിൽ പുതിയ പ്രചാരണായുധം

കൊൽക്കത്ത: ഇതുവരെ തിരഞ്ഞെടുപ്പ് നടന്ന എല്ലാഘട്ടത്തിലും അക്രമമുണ്ടായ ബംഗാളിൽ ഏറ്റവുമൊടുവിലത്തെ സംഘർഷത്തിൽ പ്രതിമ തകർത്തത് പുതിയ പ്രചാരണായുധമാകുന്നു. എഴുത്തുകാരനും ബംഗാളിലെ നവോത്ഥാനനായകരിൽ ഒരാളുമായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയാണ് തകർത്തത്. അക്രമത്തിന്റെ പേരിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പി.യും ആരോപണ പ്രത്യാരോപണങ്ങളുമായി ഇറങ്ങി. വാക് യുദ്ധത്തിൽ ഒരുഭാഗത്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും മറുഭാഗത്ത് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുമാണ് നേതൃത്വം കൊടുക്കുന്നത്. അമിത് ഷായുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിലാണ് കോളേജ് സ്ട്രീറ്റിലെ വിദ്യാസാഗർ കോളേജിൽ പ്രതിമ തകർക്കപ്പെട്ടത്. ഇതിൽ ബംഗാളിലുടനീളം പ്രതിഷേധപ്രകടനങ്ങൾ നടന്നു. ബി.ജെ.പി. പ്രാദേശികനേതാക്കളുൾപ്പെടെ 58 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുണ്ട്. അതേസമയം, തൃണമൂലുകാരാണ് സംഭവത്തിന് പിന്നിലെന്നും തനിക്ക് ഭയമില്ലെന്നും അമിത് ഷാ പ്രതികരിച്ചു. രാത്രിതന്നെ മുഖ്യമന്ത്രി മമതാ ബാനർജി സംഭവസ്ഥലം സന്ദർശിച്ചു. ബംഗാളിന്റെ സംസ്കാരത്തെയും വിദ്യാസാഗറിനെയും പറ്റിയും ഒന്നുമറിയാത്തവരാണ് ഈ അക്രമത്തിനുപിന്നിൽ. അവരെ വെറുതേവിടില്ലെന്നും മമത പറഞ്ഞു. വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കോളേജ് സ്ട്രീറ്റിലൂടെ രാവിലെ പ്രതിഷേധറാലി നടന്നു. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ പങ്കെടുത്തു. സംസ്ഥാനത്തെ ശാന്തത തകർക്കാനും വർഗീയധ്രുവീകരണം സൃഷ്ടിക്കാനും ബി.ജെ.പി.യും തൃണമൂലും മത്സരിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബുധനാഴ്ച രണ്ട് റാലികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമതകർത്ത സംഭവത്തെപ്പറ്റി പരാമർശിച്ചില്ല. Ishwar Chandra Vidyasagar statue,west Bengal, TMC, BJP


from mathrubhumi.latestnews.rssfeed http://bit.ly/2JouM4E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages