മധ്യപ്രദേശ് നിയമസഭയില്‍ 187 കോടിപതികള്‍!; 94 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

മധ്യപ്രദേശ് നിയമസഭയില്‍ 187 കോടിപതികള്‍!; 94 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍

ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 230 മധ്യപ്രദേശ് നിയമസഭാംഗങ്ങളിൽ 187 പേർ കോടിപതികൾ. മധ്യപ്രദേശ് ഇലക്ഷൻ വാച്ചും ഭരണ പരിഷ്കാര സമിതിയും പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെ അംഗങ്ങളിൽ 41 ശതമാനം പേർക്കെതിരെ ക്രിമിനൽ കേസുകളുള്ളതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബിജെപിയുടെ 109ൽ 91 എംഎൽമാരും കോടിപതികളാണ്. കോൺഗ്രസിന്റെ 114ൽ 90ഉം, ബിഎസ്പിയുടെ രണ്ടിൽ ഒന്നും, സമാജ്വാദി പാർട്ടിയുടെ ഒന്നും എംഎൽഎമാർ കോടിപതികളാണ്. ഇവർക്ക് പുറമേ നാല് സ്വതന്ത്ര എംഎൽഎമാരും പട്ടികയിലുണ്ട്. മധ്യപ്രദേശിൽ വിജയികളായ എംഎൽമാരുടെ ശരാശരി സ്വത്ത് 10.7 കോടി രൂപയാണ്. 2013ൽ ഇത് 5.4 കോടി രൂപയായിരുന്നു. പാർട്ടി അടിസ്ഥാനത്തിൽ കോൺഗ്രസ് എംഎൽഎമാർക്ക് ശരാശരി 9.41 കോടി രൂപയുടേയും ബിജെപി എംഎൽഎമാർക്ക് 11.16 കോടി രൂപയുടേയും സ്വതന്ത്ര എംഎൽഎമാർക്ക് 9.24 കോടി രൂപയുടേയും സ്വത്തുക്കളാണുള്ളത്. സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയവരിൽ ഏറ്റവും സമ്പന്നൻ വിജയരാഘവഘട്ടിൽ നിന്നുള്ള ബിജെപി എംഎൽഎ സത്യേന്ദ്ര പഥക് ആണ്. 226 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. പന്ധാന മണ്ഡലത്തിൽ നിന്നുള്ള ബിജെപിയുടെ രാം ദങ്കോരാണ് ഏറ്റവും കുറവ് സ്വത്തുള്ള എംഎൽഎ. 50,749 രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. 230 നിയമസഭാംഗങ്ങളിൽ 94 പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2013ൽ ഇത് 73 ആയിരുന്നു. 94ൽ 47 പേർ കൊലപാതകക്കുറ്റവും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമവുമുൾപ്പെടെയുള്ള കേസുകളിൽ വിചാരണ നേരിടുന്നുമുണ്ട്. Content Highlights:New Madhya Pradesh Assembly Has 187 Crorepati Legislators, Madhya Pradesh Assembly Elections 2018


from mathrubhumi.latestnews.rssfeed https://ift.tt/2SNWTuP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages