മരടിലെ ഫ്ളാറ്റുകൾ പൊളിച്ചേ തീരൂ -സുപ്രീംകോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

മരടിലെ ഫ്ളാറ്റുകൾ പൊളിച്ചേ തീരൂ -സുപ്രീംകോടതി

ന്യൂഡൽഹി: എറണാകുളം മരട് നഗരസഭയിലെ തീരപരിപാലന മേഖലയിൽ നിർമിച്ച ഫ്ലാറ്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന മേയ് എട്ടിലെ ഉത്തരവിൽ മാറ്റംവരുത്തില്ലെന്ന് സുപ്രീംകോടതി. ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിനായി മറ്റുനിയമമാർഗങ്ങൾ തേടാമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. പകരംസംവിധാനമൊരുക്കുംവരെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയപരിധി നീട്ടണമെന്നും നഷ്ടപരിഹാരത്തിന് നിർദേശിക്കണമെന്നുമാവശ്യപ്പെട്ട് ഉടമകൾ നൽകിയ ഹർജിയാണ് ബെഞ്ച് തള്ളിയത്. ഹോളിഡേ ഹെറിറ്റേജ്, ഹോളിഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫാ വെഞ്ചേഴ്സ് എന്നിവ പൊളിച്ചുനീക്കി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി. തീരപരിപാലനമേഖലയിലാണ് ഫ്ലാറ്റുകളെന്ന കാര്യം നിർമാതാക്കൾ തങ്ങളെ അറിയിച്ചില്ലെന്നും പഞ്ചായത്ത് അനുമതി നൽകിയിരുന്നതാണെന്നും ജെയിൻ ഹൗസിങ്ങിന്റെ ഫ്ലാറ്റുകൾ വാങ്ങിയവർ അവധിക്കാല ബെഞ്ചിനുമുമ്പാകെ ചൂണ്ടിക്കാട്ടി. ഉത്തരവിൽ മാറ്റംവരുത്തില്ലെന്നും നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന തീരദേശപരിപാലനഅതോറിറ്റിയുടെ അപ്പീലിലാണ് സുപ്രീംകോടതി മേയ് എട്ടിന് വിധിപറഞ്ഞത്. തീരദേശ നിയന്ത്രണമേഖലയുടെ മൂന്നാംവിഭാഗത്തിൽ വരുന്ന സ്ഥലത്ത് നിർമിച്ച ഫ്ലാറ്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു വിധി. Content Highlights:Flats in Maradu, Supreme court


from mathrubhumi.latestnews.rssfeed http://bit.ly/2HKR0uH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages