സംഘർഷസാധ്യത: കാസർകോട്ട് രണ്ടിടത്ത് നിരോധനാജ്ഞ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

സംഘർഷസാധ്യത: കാസർകോട്ട് രണ്ടിടത്ത് നിരോധനാജ്ഞ

തിരുവനന്തപുരം: സംഘർഷസാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ ദിവസവും തുടർന്നും സംസ്ഥാനത്താകെ പോലീസ് സുരക്ഷ കർശനമാക്കി. കാസർകോട് ജില്ലയിലെ കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റർ ചുറ്റളവിൽ കളക്ടർ ഡോ. ഡി. സജിത് ബാബു 144 പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വെള്ളിയാഴ്ച രാത്രി എട്ടുവരെയാണ് നിരോധനാജ്ഞയെന്ന് കളക്ടർ അറിയിച്ചു.സംസ്ഥാന ഇന്റലിജൻസ് വിഭാഗം ഒരാഴ്ചമുമ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രശ്‌നസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ സൂചനകൾ നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ പോലീസിന്റെ പ്രത്യേക ശ്രദ്ധയുണ്ടാകും.വോട്ടെണ്ണലിന് 22,640 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇത്. 111 ഡിവൈ.എസ്.പി.മാർ, 395 ഇൻസ്‌പെക്ടർമാർ, 2632 എസ്.ഐ., എ.എസ്.ഐ.മാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സായുധസേനയിൽനിന്നുള്ള 1344 ഉദ്യോഗസ്ഥരെയും ക്രമസമാധാന ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിൽനിന്നുള്ള പോലീസുകാരെയും സ്പെഷ്യൽ യൂണിറ്റിൽനിന്നുള്ളവരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.അതിസുരക്ഷ ആവശ്യമാണെന്ന് ഇന്റലിജൻസ് വിഭാഗം ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അതീവശ്രദ്ധ പുലർത്തുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രത്യേക ശ്രദ്ധയാണ് നിൽകിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്ത് ഏതു മേഖലയിലും എത്തിച്ചേരാൻ വാഹനസൗകര്യവും ഏർപ്പാടാക്കി. ആവശ്യമെങ്കിൽ വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് അനുമതിയും നൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2VZvqMM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages