ഹൃദയാഘാതം: കസീയസിന് ഇനി ഫുട്‌ബോള്‍ കളിക്കാനാകില്ല? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

ഹൃദയാഘാതം: കസീയസിന് ഇനി ഫുട്‌ബോള്‍ കളിക്കാനാകില്ല?

പോർട്ടോ: സ്പെയ്നിന്റെ ലോകകപ്പ് ജേതാവായ ഗോൾകീപ്പർ ഇകേർ കസീയസിന് ഇനി ഫുട്ബോൾ കളിക്കാനാകില്ല. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ഇനി പ്രൊഫഷണൽ ഫുട്ബോൾ രംഗത്തേക്ക് മടങ്ങിവരാനാകില്ലെന്നാണ് റിപ്പോർട്ട്. ഹൃദയ ധമനികളിൽ സ്റ്റെൻഡ് ഘടിപ്പിച്ചതിനാലാണിത്. സ്പാനിഷ് താരത്തെ ചികിത്സിക്കുന്ന കാർഡിയോളജിസ്റ്റ് ജുവാൻ അന്റോണിയോ കോർബോലാനൻ ആണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. രക്തയോട്ടം സാധാരണ നിലയിലാക്കാനാണ് ധമനികളിൽ തടസ്സമുള്ള ഭാഗത്ത് കൃതിമ ഉപകരമായ സ്റ്റെൻഡ് സ്ഥാപിക്കുന്നത്. ബുധനാഴ്ച രാവിലെ പരിശീലനത്തിനിടെയാണ് കസീയസിന് ഹൃദയാഘാതമുണ്ടായത്. ഉടൻതന്നെ പോർട്ടോയിലെ ആശുപത്രിയിലെത്തിച്ച കസീയസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആശുപത്രിയിൽ കഴിയുന്ന താരം സുഖം പ്രാപിച്ചുവരികയാണ്. 2015-ലാണ് അദ്ദേഹം പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയിലെത്തിയത്. അതിനുമുമ്പ് 25 വർഷം റയൽ മഡ്രിഡിൽ കളിച്ചു. സ്പെയിനിനുവേണ്ടി 167 മത്സരങ്ങൾ കളിച്ചു. 2010ൽ ലോകകപ്പ് ജയിക്കുമ്പോൾ സ്പാനിഷ് ക്യാപ്റ്റനായിരുന്നു. 2008-ലും 2012-ലും യൂറോ കപ്പ് നേടി. 2000, 2002, 2014 വർഷങ്ങളിൽ യുവേഫ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമംഗം. പോർട്ടോയിൽ ഈ സീസണിൽ ഇനി അദ്ദേഹത്തിന് കളിക്കാനാവില്ലെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചു. പോർച്ചുഗീസ് ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ പോർട്ടോ. കസീയസിന് ക്ഷേമാന്വേഷണങ്ങളുമായി ഫുട്ബോൾ താരങ്ങളുടെ സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. മുൻ റയൽ ടീമംഗം ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്പാനിഷ് ടീമംഗം ജെറാർഡ് പിക്വെ, മുൻ ഇംഗ്ലണ്ട് സ്ട്രൈക്കർ ഗാരി ലിനേക്കർ, ടെന്നീസ് താരം റാഫേൽ നഡാൽ തുടങ്ങിയവർ, കസീയസിന് വേഗം കളിക്കളത്തിലേക്ക് മടങ്ങിവരാനാവട്ടെ എന്ന് ആശംസിച്ചു. 38-കാരനായ കസീയസിന് അടുത്തവർഷം വരെ പോർട്ടോയുമായി കരാറുണ്ട്. Content Highlights: Doctors fear Iker Casillas won't be able to play football again


from mathrubhumi.latestnews.rssfeed http://bit.ly/2GQLjee
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages