ബാഴ്‌സയുടെ ഇതിഹാസ താരം സാവി ബൂട്ടഴിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

ബാഴ്‌സയുടെ ഇതിഹാസ താരം സാവി ബൂട്ടഴിച്ചു

ദോഹ: ബാഴ്സലോണയുടെ ഇതിഹാസ താരം സാവി ഹെർണാണ്ടസ് ബൂട്ടഴിച്ചു. നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദ് എഫ്.സിക്ക് വേണ്ടി കളിക്കുന്ന സാവി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഈ സീസണോടെ കളി മതിയാക്കുമെന്നും ഇനി പരിശീലകന്റെ റോളിൽ കാണാമെന്നും സാവി വ്യക്തമാക്കി. 2015-ലാണ് മധ്യനിര താരം ഖത്തർ ക്ലബ്ബിനൊപ്പം ചേർന്നത്. മുപ്പത്തിയൊമ്പതുകാരനായ താരം അൽ സാദിനായി 84 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അൽ സാദിന്റെ ക്യാപ്റ്റനായ താരം 2017-ൽ ഖത്തരി കപ്പും നേടി. അതേസമയം ബാഴ്സ ജേഴ്സിയിൽ നീണ്ട 17 വർഷമാണ് സാവി കളിച്ചത്. ലാ ലിഗയിൽ മാത്രം 505 മത്സരങ്ങൾ കളിച്ച് റെക്കോഡ് സൃഷ്ടിച്ച താരം ആകെ ബാഴ്സയ്ക്കായി 769 മത്സരങ്ങളിൽ കളത്തിലിറങ്ങി. 85 ഗോളുകളടിക്കുകയും 182 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. എട്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും മൂന്ന് കോപ്പ ഡെൽ റേയും രണ്ട് ക്ലബ്ബ് ലോകകപ്പ് കിരീടങ്ങും സ്പാനിഷ് താരത്തിന്റെ അക്കൗണ്ടിലുണ്ട്. സ്പെയിൻ 2010-ൽ ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതിയപ്പോൾ അതിൽ സാവിയുടെ പങ്ക് നിർണായകമായിരുന്നു. ഒപ്പം സ്പാനിഷ് ജേഴ്സിയിൽ രണ്ടു തവണ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടി. 👑 Xavi. Delivering when it matters most 👌 🏆 06 🏆 09 🏆 11 🏆 15#UCL | @FCBarcelona pic.twitter.com/P0K0m4qFuh — UEFA Champions League (@ChampionsLeague) May 2, 2019 Content Highlights: Barcelona legend Xavi announces retirement


from mathrubhumi.latestnews.rssfeed http://bit.ly/2ZSQaUU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages