കെജ്‌രിവാളിന് പിതാവ് ആറ് കോടിരൂപ കോഴ നല്‍കിയെന്ന ആരോപണവുമായി എ.എ.പി സ്ഥാനാര്‍ഥിയുടെ മകന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

കെജ്‌രിവാളിന് പിതാവ് ആറ് കോടിരൂപ കോഴ നല്‍കിയെന്ന ആരോപണവുമായി എ.എ.പി സ്ഥാനാര്‍ഥിയുടെ മകന്‍

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി ഡൽഹിയിലെ ആം ആദ്മി പാർട്ടി (എ.എ.പി) സ്ഥാനാർഥിയുടെ മകൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്റെ പിതാവ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആറ് കോടിരൂപ കോഴ നൽകിയെന്നാണ് ആരോപണം. Balbir Singh Jakhar, AAP candidate from West Delhi on his son Udays allegation that his father paid Arvind Kejriwal Rs 6 crore for a ticket: I condemn the allegations. I have never discussed with my son anything about my candidature. I speak to him very rarely. pic.twitter.com/FEt0fJLFZH — ANI (@ANI) May 11, 2019 എ.എ.പിയുടെ വെസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥി ബൽബീർ സിങ് ഝാക്കറിന്റെ മകൻ ഉദയ് ആണ് കെജ്രിവാളിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. സീറ്റിനുവേണ്ടി തന്റെ പിതാവ് ആറുകോടിരൂപ കോഴ നൽകിയെന്നുംകെജ്രിവാളിനാണ്പണം നൽകിയതെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നുമാണ് ഉദയ് വെളിപ്പെടുത്തിയിട്ടുള്ളത്. അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപംകൊണ്ട ആം ആദ്മി പാർട്ടിയുടെ നേതാവ് അഴിമതിക്കാരനാണെന്നതും പണം വാങ്ങുന്നുവെന്നതും ഞെട്ടിക്കുന്ന വിവരമാണെന്നും ഉദയ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സിഖ് വിരുദ്ധ കലാപക്കേസിൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവരിൽ തന്റെ പിതാവുമുണ്ടെന്നും യുവാവ് ആരോപിച്ചു. സജ്ജൻ കുമാറിന് ജാമ്യം ലഭിക്കാൻ തന്റെ പിതാവ് വൻതുക നൽകി. തനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്ന് അവകാശപ്പെട്ടുകൊണ്ടാണ്യുവാവ്ആരോപണങ്ങൾ ഉന്നയിച്ചത്. അതിനിടെ, ആരോപണങ്ങൾ നിഷേധിച്ച് എ.എ.പി സ്ഥാനാർതി ബൽബീർ സിങ് രംഗത്തെത്തി. മകൻ 15 വർഷത്തോളമായി തന്റെയൊപ്പം താമസിക്കുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച വിവരങ്ങളൊന്നും മകനുമായി പങ്കുവച്ചിട്ടില്ല. മകനോട് സംസാരിക്കുന്നതുപോലും അപൂർവമായി മാത്രമാണെന്നും ബൽബീർ സിങ് വിശദീകരിച്ചു. #WATCH Aam Aadmi Partys West Delhi candidate, Balbir Singh Jakhars son Uday Jakhar: My father joined politics about 3 months ago, he had paid Arvind Kejriwal Rs 6 crore for a ticket, I have credible evidence that he had paid for this ticket. pic.twitter.com/grlxoDEFVk — ANI (@ANI) May 11, 2019 Content Highlights:Aravind Kejriwal, AAP candidate, 6 Crore


from mathrubhumi.latestnews.rssfeed http://bit.ly/2JeYqcO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages