തുടര്‍ച്ചയായ നാലാം വിജയം; ഗോകുലം വനിതാ ലീഗ് സെമിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

തുടര്‍ച്ചയായ നാലാം വിജയം; ഗോകുലം വനിതാ ലീഗ് സെമിയില്‍

ലുധിയാന: തുടർച്ചയായ നാലാം വിജയത്തോടെ ഗോകുലം കേരള എഫ്.സി വനിതാ ലീഗ് ഫുട്ബോളിന്റെ സെമിഫൈനലിൽ. ലുധിയാനയിൽ നടന്ന മത്സരത്തിൽ പഞ്ചിം ഫുട്ബോളേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഗോകുലം അവസാന നാലിലെത്തിയത്. ദലീമ ചിബാറും രഞ്ജനയും ഇല്ലാതെ കളിക്കാനിറങ്ങിയ ഗോകുലത്തിനായി ആദ്യ പകുതിയിൽ സഞ്ജുവും രണ്ടാം പകുതിയിൽ അഞ്ജു തമാംഗും ഗോൾ നേടി. ഈ വിജയത്തോടെ ഗോകുലം എഫ്.സിക്ക് നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റായി. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് റൈസിങ് സ്റ്റുഡന്റ്സിനേയും രണ്ടാം മത്സരത്തിൽ 1-0ത്തിന് അളക്പുരയേയും ഗോകുലം തോൽപ്പിച്ചിരുന്നു. എ.എസ്.ബിക്കെതിരേ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. Content Highlights: Gokulam Kerala FC Women League Football


from mathrubhumi.latestnews.rssfeed http://bit.ly/2VkQubf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages