പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ല; കമ്മീഷന്‍ നീതിയുക്തമായി പ്രവര്‍ത്തിക്കണം- രാഹുല്‍ ഗാന്ധി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ല; കമ്മീഷന്‍ നീതിയുക്തമായി പ്രവര്‍ത്തിക്കണം- രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷൻ നീതിയുക്തമായി പ്രവർത്തിക്കണം. കോൺഗ്രസിനോട് വിവേചനം കാണിക്കരുത്. മധ്യപ്രദേശിലെ പ്രസംഗം ചട്ടലംഘനമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ 11 പേജുള്ള മറുപടിയിൽ രാഹുൽ പറഞ്ഞു. ഏപ്രിൽ 23 ന് മധ്യപ്രദേശിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. ഇതിന് മറുപടി നൽകുന്നതിന് രണ്ട് തവണ സമയം നീട്ടി വാങ്ങിയിരുന്നു രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലാണ് മധ്യപ്രദേശിലെ പ്രസംഗത്തിൽ ചട്ടലംഘനമുണ്ടായിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കിയത്. സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതിന്റെ ഭാഗമായുള്ള രാഷ്ട്രീയ പ്രസംഗമാണ് താൻ നടത്തിയത് എന്ന് രാഹുൽ വ്യക്തമാക്കി. രാഷ്ട്രീയ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അത് തടയുന്നത് തിരഞ്ഞെടുപ്പിന്റെ ആരോഗ്യപരമായ ചർച്ചയ്ക്ക് ഗുണം ചെയ്യില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ സന്തുലിതമായ സാഹചര്യം ഒരുക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷത്ത് നിന്ന് ഏകപക്ഷീയവും വിവേചനപരവുമായ പ്രവർത്തനങ്ങളാണ് ഉണ്ടാവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയ പ്രസംഗങ്ങൾക്ക്തുടരെക്ലീൻ ചിറ്റ് നൽകുകയാണ് കമ്മീഷൻ. മറ്റ് പ്രതിപക്ഷ നേതാക്കളുടെ കാര്യത്തിൽ അത്തരത്തിലല്ല കമ്മീഷന്റെ സമീപനമെന്നും രാഹുൽ മറുപടിയിൽ ആരോപിച്ചു. content highlights:Didnt violate poll code; Rahul Gandhi to ECDidnt violate poll code; Rahul Gandhi to EC


from mathrubhumi.latestnews.rssfeed http://bit.ly/2W09AYL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages