ക്രൈസ്തവ സംരക്ഷണ സേനയുമായി ബിജെപി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

ക്രൈസ്തവ സംരക്ഷണ സേനയുമായി ബിജെപി

കൊച്ചി: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലേക്കിറങ്ങാൻക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങി ബിജെപി. ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സേന രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബിജെപിയുടെ ഭാഗമായ ന്യൂനപക്ഷ മോർച്ചയെ മുൻനിർത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുക. ഇതിന്റെ ഭാഗമായിമെയ് 29 ന് ശ്രീലങ്കൻ സ്ഫോടനത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാർഥന സംഘടിപ്പിക്കും. അന്നേദിവസം ഉപവാസവും സംഘടിപ്പിക്കും. സംരക്ഷണ സേനയുടെ ഭാഗമായി കൂടുതൽ സമര പരിപാടികൾ ഭാവിയിൽ നടത്തും. കൊച്ചിയിൽ ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംഘടനാ രൂപീകരണം. ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. ആഗോള ഭീകരതയ്ക്കെതിരായ നീക്കം എന്ന നിലയിലാണ് ഇതിനെ മുന്നോട്ടുകൊണ്ടുപോവുക. Content Highlights:BJP,Christian protection force, Kerala. Sri Lankan Blast


from mathrubhumi.latestnews.rssfeed http://bit.ly/2VvIhpU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages