ലോകകപ്പിന് തിരശ്ശീല ഉയര്‍ന്നു; കോലിയെ കൈയടിയോടെ സ്വീകരിച്ച് കാണികള്‍ - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 30, 2019

demo-image

ലോകകപ്പിന് തിരശ്ശീല ഉയര്‍ന്നു; കോലിയെ കൈയടിയോടെ സ്വീകരിച്ച് കാണികള്‍

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്റെ 12-ാം എഡിഷന് ലണ്ടനിൽ തിരശ്ശീല ഉയർന്നു. ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള ദി മാൾ റോഡ് ചടങ്ങുകൾക്ക് വേദിയായി. ഓരോ ടീമിന്റേയും ക്യാപ്റ്റൻമാർ ചടങ്ങിൽ പങ്കെടുത്തു. വിരാട് കോലിയെ വൻ കൈയടികളോടെയാണ് കാണികൾ വേദിയിലേക്ക് സ്വീകരിച്ചത്. ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സും ഉദ്ഘാടനച്ചടങ്ങിലെ താരമായി. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക് ട്രോഫി വേദിയിലെത്തിച്ചു. ക്ലർക്കിനെ അനുഗമിച്ച് മുൻ ഇംഗ്ലീഷ് താരം ഗ്രെയിം സ്വാനുമുണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയെ സന്ദർശിക്കാനായി ക്യാപ്റ്റൻമാർ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി. ഓരോ ടീമിന്റെയും ലോകകപ്പ്ഔദ്യോഗിക ഗാനമായ സ്റ്റാൻഡ് ബൈ റുഡിമെന്റൽ ബാൻഡിലെ ലോറിൻ അവതരിപ്പിച്ചു. ഈ ബാൻഡിന്റെ തന്നെ ഫീലിങ് എന്ന പാട്ടോടു കൂടിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഒരു മണിക്കൂർ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലായിരും പേർക്കാണ് ക്ഷണമുണ്ടായിരുന്നത്. ഇംഗ്ലണ്ട് താരമായിരുന്ന ആൻഡ്രു ഫ്ളിന്റോഫ് ആയിരുന്നു ചടങ്ങിന്റെ അവതാരകൻ. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ സമയം വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നു മണിക്കാണ് ഈ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചാം തിയ്യതി ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. @ICC @cricketworldcup Here comes the 🇮🇳#Teamindia captain @imVkohli. pic.twitter.com/GM6IBBrnGN — Karthick Sekaran🇮🇳 (@karthick_1311) May 29, 2019 Look whos arrived at the #CWC19 Opening Party 👀 pic.twitter.com/QJAoUEWVfl — Cricket World Cup (@cricketworldcup) May 29, 2019 Content Highlights: ICC World Cup 2019 Opening Ceremony
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed http://bit.ly/2MemIpx
via IFTTT

No comments:

Post a Comment

Post Bottom Ad

Pages