ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്ചകള്‍; അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്ന് സൂചന - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 30, 2019

demo-image

ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്ചകള്‍; അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

ന്യൂഡൽഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിന് മുന്നോടിയായി ഡൽഹിയിൽ തിരക്കിട്ട കൂടിക്കാഴ്ചകൾ പുരോഗമിക്കുന്നു. മന്ത്രിമാരുടെ പട്ടിക തയ്യാറാക്കുന്നതിനായി അമിത് ഷായുമായി മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം മോദി അരുൺ ജെയ്റ്റ്ലിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്നും അദ്ദേഹം പാർട്ടി അധ്യക്ഷനായി തുടരുമെന്നുമാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.മന്ത്രിസഭയിൽ അമിത് ഷായെ ഉൾക്കൊള്ളിക്കുകയാണെങ്കിൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയമിക്കും എന്നതിലുംആശയക്കുഴപ്പമുണ്ട്. മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തിൽ അന്തിമ പട്ടിക തയ്യാറായതായാണ് സൂചന. പുതിയ മന്ത്രിസഭയിലുംപ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ മന്ത്രിമാരായി തുടർന്നേക്കും. അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും.കുമ്മനം രാജശേഖരനെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മന്ത്രിസഭയിലേക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ്മോദി അരുൺ ജെയ്റ്റിലിയെ കണ്ടതെന്നാണ് സൂചന. ആരോഗ്യ പ്രശ്നങ്ങളുംഡോക്ടർമാരുടെ നിർദേശവും ഉള്ളതിനാൽ പുതിയ സർക്കാരിൽ ചുമതലകളൊന്നും ഏൽപ്പിക്കരുതെന്നാവശ്യപ്പെട്ട് ജെയ്റ്റ്ലി ഇന്ന് മോദിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദി അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടത്. രാത്രി ഒമ്പത് മണിയോടെണ് ജെയ്റ്റ്ലിയുടെ വീട്ടിൽ മോദി എത്തിയത്.അര മണിക്കൂറോളം ചർച്ച നടത്തിയ ശേഷം മോദി മടങ്ങി. ഇതിന് മുമ്പായി പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി മോദി മണിക്കൂറുകളോളം ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ മന്ത്രിസഭാ അംഗങ്ങളെ സംബന്ധിച്ചും വകുപ്പുകൾ സംബന്ധിച്ചും ഏകദേശ ധാരണ ആയിട്ടുണ്ട്. ചൊവ്വാഴ്ചയും ഇരുവരും തമ്മിൽ അഞ്ച് മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അരുൺ ജെയ്റ്റ്ലിയുടെ വസതിയിലെത്തിയപ്പോൾ നിതീഷ് കുമാറിന്റെ ജെഡിയുവിനും അകാലിദളിനും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാകും. പശ്ചിമ ബംഗാൾ, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നും കൂടുതൽ പേർ മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന. മന്ത്രിമാരായി നിശ്ചയിക്കുന്നവരെ നാളെ രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.നാളെ വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. Content Highlights:PM Modi Visits Arun Jaitley, May Ask Him To Reconsider
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed http://bit.ly/2W9lh06
via IFTTT

No comments:

Post a Comment

Post Bottom Ad

Pages