ഋഷഭിന്റെ വെടിക്കെട്ടില്‍ രാജസ്ഥാന്‍ വീണു; പ്ലേ ഓഫ് കാണാതെ പുറത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

ഋഷഭിന്റെ വെടിക്കെട്ടില്‍ രാജസ്ഥാന്‍ വീണു; പ്ലേ ഓഫ് കാണാതെ പുറത്ത്

ന്യൂഡൽഹി:ഇനി രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. ഡൽഹി ക്യാപിറ്റൽസിനോട് അഞ്ചു വിക്കറ്റിന് തോറ്റ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു. 116 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 23 പന്ത് ബാക്കി നിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ ഡൽഹിക്ക് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. 38 പന്തിൽ രണ്ട് ഫോറും അഞ്ചു സിക്സും സഹിതം 53 റൺസ് അടിച്ച് ഋഷഭ് പന്തിന്റെ വെടിക്കെട്ട് പ്രകടനമാണ് ഡൽഹിക്ക് അനായാസ വിജയമൊരുക്കിയത്. ഇഷ് സോധി മൂന്നും ശ്രേയസ് ഗോപാൽ രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ യുവതാരം റിയാൻ പരാഗിന്റെ അർദ്ധ സെഞ്ചുറി മികവിലാണ് 115 റൺസിലെത്തിയത്. 49 പന്തിൽ 50 റൺസ് അടിച്ച റിയാൻ ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അർദ്ധ സെഞ്ചുറിക്കാരനായി. ആറു താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായി. മൂന്നു വീതം വിക്കറ്റെടുത്ത ഇഷാന്ത് ശർമ്മയും അമിത് മിശ്രയുമാണ് രാജസ്ഥാന്റെ ബാറ്റിങ് നിര പൊളിച്ചത്. ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. Content Highlights: IPL 2019 Rajasthan Royals vs Delhi Capitals


from mathrubhumi.latestnews.rssfeed http://bit.ly/2VeERrw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages