പഞ്ചാബില്‍ മറ്റൊരു എ.എ.പി എം.എല്‍.എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

പഞ്ചാബില്‍ മറ്റൊരു എ.എ.പി എം.എല്‍.എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഛണ്ഡീഗഡ്: പഞ്ചാബിൽ മറ്റൊരു എ.എ.പി എം.എൽ.എകൂടി കോൺഗ്രസ് പാളയത്തിലേക്ക്. എം.എൽ.എയായ അമർജിത്ത് സന്ദോയാണ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. രൂപ്നഗർ മണ്ഡലത്തിലെ എം.എൽ.എയായ അമർജിത്ത് പഞ്ചാബിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാളയത്തിലെത്തുന്ന രണ്ടാമത്തെ എ.എ.പി എം.എൽ.എയാണ്. എ.എ.പി നേതൃത്വം പഞ്ചാബിനോട് കാണിക്കുന്ന ധിക്കാരപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിടുന്നതെന്ന് അമർജിത്ത് വ്യക്തമാക്കി. കോൺഗ്രസിന്റെ വികസന രാഷ്ടീയത്തിൽ ആകൃഷ്ടമായാണ് താൻ കോൺഗ്രസിൽ ചേരുന്നതെന്നും അവർ വ്യക്തമാക്കി. നേരത്തെ മൻസയിലെ എ.എ.പി എം.എൽ.എയായ നാസർ സിങ് മൻഷാഹിയയും കോൺഗ്രസിൽ ചേർന്നിരുന്നു. അമർജിത്തിന്റെ കടന്നുവരവ് കോൺഗ്രസിന് ശക്തിപകരുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കി. എ.എ.പി അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ ഏകാധിപത്യ നിലപാടും സംസ്ഥാന ഘടകത്തിലെ കലാപങ്ങളും സാമാജികർ കോൺഗ്രസിൽ ചേരാൻ നിർബന്ധിക്കപ്പെടുകയാണ്. സംസ്ഥാനത്തെ 13 ലോക്സഭ സീറ്റുകളിലും പാർട്ടി വൻ വിജയം നേടുമെന്നും അമരീന്ദർ സിങ് കൂട്ടിച്ചേർത്തു. മെയ് 19നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. content highlights:Another AAP MLA joins Congress in Punjab


from mathrubhumi.latestnews.rssfeed http://bit.ly/2DIKGTd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages