ചൂര്‍ണ്ണിക്കര വ്യാജരേഖ കേസ്: അറസ്റ്റിലായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 14, 2019

ചൂര്‍ണ്ണിക്കര വ്യാജരേഖ കേസ്: അറസ്റ്റിലായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ചൂർണ്ണിക്കര വ്യാജരേഖ കേസിൽ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ലാൻഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റൻഡന്റ് അരുൺകുമാറിനെയാണ് സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ മതിലകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂർണ്ണിക്കരയിലെ 25 സെന്റ് സ്ഥലമാണ് വ്യാജരേഖകൾ ചമച്ച് നികത്തിയത്. സംഭവത്തിൽ ഇടനിലക്കാരനായ ആലുവ സ്വദേശി അബുവിനെ അന്വേഷണസംഘം നേരത്തെ പിടികൂടിയിരുന്നു. ഇയാളിൽനിന്നാണ് അരുൺകുമാറിന്റെ പങ്കിനെക്കുറിച്ച് മൊഴി ലഭിച്ചത്. ലാൻഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റൻഡന്റായ അരുൺകുമാറാണ് വ്യാജരേഖയിൽ സീൽ പതിപ്പിച്ച്നൽകിയതെന്നായിരുന്നു അബുവിന്റെ മൊഴി. ഇതിനുപിന്നാലെയാണ് അരുൺകുമാറിനെ സ്റ്റാഫ് ക്വാർട്ടേഴ്സിൽനിന്ന് പിടികൂടിയത്. കേസിൽ അറസ്റ്റിലായ അരുൺകുമാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരനായിരുന്നു. Content Highlights:choornikkara fake land document case; govt officer suspended from service


from mathrubhumi.latestnews.rssfeed http://bit.ly/2W43DtG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages