അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവം: പ്രിന്‍സിപ്പലടക്കം മൂന്ന് അധ്യാപകര്‍ക്കെതിരെ കേസെടുത്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 14, 2019

അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവം: പ്രിന്‍സിപ്പലടക്കം മൂന്ന് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: വിദ്യാർഥികൾക്കു വേണ്ടി അധ്യാപകൻ പരീക്ഷയെഴുതിയ സംഭവത്തിൽ അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അധ്യാപകർക്കെതിരെ മുക്കം പോലീസ് കേസെടുത്തത്. നീലേശ്വരം സ്കൂളിലെ അധ്യാപകരായ നൗഷാദ് വി മുഹമ്മദ്, പി.കെ ഫൈസൽ, പ്രധാനാധ്യാപിക കെ. റസിയ എന്നിവർക്കെതിരെയാണ് കേസ്. അധ്യാപകൻ രണ്ട് വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂർണമായും എഴുതുകയും 32 വിദ്യാർഥികളുടെ കമ്പ്യൂട്ടർ പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയർ സെക്കൻഡറി ഡിപ്പാർട്മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരെ നേരത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, വിഷയത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധം ശക്തമാക്കി രംഗത്തെത്തി. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച യൂത്ത് ലീഗ്, ബിജെപി പ്രവർത്തർ മാർച്ച് നടത്തുകയും കോൺഗ്രസ് പ്രവർത്തകർ സ്കൂളിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു. പഠന വൈകല്യമുള്ള കുട്ടികളെ സഹായിക്കാനാണ് താൻ പരീക്ഷ എഴുതിയതെന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാൽ അധ്യാപകൻ പരീക്ഷ എഴുതിയത് അറിയില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. സ്കൂളിൽ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്. ontent Highlights:teacher impersonation in plus two examination, mukkam neeleswaram school


from mathrubhumi.latestnews.rssfeed http://bit.ly/2HfjUDW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages