നിഖാബ് മാത്രമല്ല ജീന്‍സും ലെഗ്ഗിങ്‌സും എംഇഎസ് നിരോധിച്ചിട്ടുണ്ടെന്ന് ഫസല്‍ ഗഫൂര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

നിഖാബ് മാത്രമല്ല ജീന്‍സും ലെഗ്ഗിങ്‌സും എംഇഎസ് നിരോധിച്ചിട്ടുണ്ടെന്ന് ഫസല്‍ ഗഫൂര്‍

കോഴിക്കോട്: എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ രംഗത്ത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രങ്ങളായ ജീൻസും ലെഗ്ഗിങ്സും മിനിസ്കർട്ടും നിരോധിച്ചവയിലുൾപ്പെടുമെന്നാണ്ഫസൽ ഗഫൂർ പറഞ്ഞത്. സ്ക്രോൾഓൺലൈൻ പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിലുള്ള പ്രസ്താവന ഫസൽ ഗഫൂർ നടത്തിയത്. എം ഇ എസ് കോളജുകളിൽ മുഖം മുടുന്ന തരത്തിലുള്ള വസ്ത്രം വിലക്കിക്കൊണ്ട് ഏപ്രിൽ ഏഴിനാണ് ആഭ്യന്തര സർക്കുലർ സ്ഥാപനംപുറത്തിറക്കിയത്. ഈ സർക്കുലറിനു നേരെ സമസ്ത ഉൾപ്പെടെയുള്ള സമുദായ സംഘനകളിൽ നിന്ന് എതിർപ്പ്ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന ചോദ്യത്തിന് ഇങ്ങനെയാണ് ഫസൽ ഗഫൂർ ഉത്തരം നൽകിയത്. "അവർ ജീൻസ് , ലഗ്ഗിങ്സ് , മിനിസ്കർട് പോലുള്ളവധരിക്കുന്നത് ഒഴിവാക്കണം. മുഖ്യധാരാ സമൂഹം ഇത്തരം വസ്ത്രധാരണത്തെ അംഗീകരിക്കുന്നില്ല. ഞങ്ങളുടെസർക്കുലർ പ്രോത്സാഹിപ്പിക്കുന്നത് സംസ്കാരത്തിനു നിരക്കുന്ന മാന്യത പുലർത്തുന്ന വസ്ത്രധാരണത്തെയാണ്. ഏതാണ് മോശം വേഷം, ഏതാണ് നല്ലതെന്ന്കൃത്യമായി പറയാനാവില്ല. സാരി മാന്യമായ വസ്ത്രമായാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ മാന്യമായും മോശമായും സാരി ധരിക്കാം". പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും മാന്യമായ, പൊതുസമൂഹത്തിന് സ്വീകര്യമായ വസ്ത്രം ധരിക്കേണ്ടതുണ്ടെന്നും ഫസൽ ഗഫൂർ ചോദ്യത്തിനുത്തരമായി പറഞ്ഞു. "മാന്യമായ വസ്ത്രം എന്നതു കൊണ്ട് ഞാനെനന്താണ് ഉദ്ദേശിക്കുന്നതെന്നു വെച്ചാൽ നമ്മുടെ അമ്മമാരും സഹോദരിമാരും ധരിക്കണമെന്ന് നാമാഗ്രഹിക്കുന്നവസ്ത്രങ്ങൾ",ഫസൽ ഗഫൂർ പറഞ്ഞു. നിഖാബ് നിരോധനം ചില വിദ്യാർഥികളെ എംഇഎസ് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കില്ലേ എന്ന ചോദ്യത്തിന് "സ്വന്തം മതാചാര പ്രകാരമുള്ള നിയമങ്ങളാണ് എംഇഎസ് സ്ഥാപനങ്ങളിൽ പിന്തുടരുന്നത്. അത് അംഗീകരിക്കാൻ സാധിക്കാത്തവർക്ക് അവരവരുടെ മതങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാം", എന്നാണ് ഫസൽ ഗഫൂർ മറുപടി നൽകിയത്. കേരളത്തിലെ നിലവിലെ മുസ്ലിം സ്ത്രീകളിലെ വസ്ത്രധാരണ രീതിയെ വിമർശിച്ചും അദ്ദേഹം സംസാരിച്ചു. "തലയും ശരീരവും പൂർണ്ണമായി മറയ്ക്കുന്നതാണ് ബുർഖ. മുഖം മറയ്ക്കാതെ തലയും കഴുത്തും മറയ്ക്കുന്നതാണ് ഹിജാബ്. എന്നാൽ നിഖാബ് കണ്ണൊഴികെ മുഖം മുഴുവൻ മറയ്ക്കും. ഇതെല്ലാം അറബ് രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ഏതാനും ദശാബ്ദത്തിനിടെ വന്നതാണ്. ഈ വേഷങ്ങളൊന്നും ഇന്ത്യൻ മുസ്ലിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമല്ല. ഇതെല്ലാം സാംസ്കാരിക അധിനിവേശമാണെന്ന് നാം ഇനിയെങ്കിലും അംഗീകരിക്കണം",ഫസൽ ഗഫൂർ പറഞ്ഞു. content highlights:Not just the niqab,MES has also banned jeans, leggings and miniskirts, says FaZal gafoor


from mathrubhumi.latestnews.rssfeed http://bit.ly/2Lwni1I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages