റംസാൻ മാസത്തിൽ സമാധാനത്തോടെ കഴിയട്ടെ, വെടിനിര്‍ത്തലിന് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ട് മെഹബൂബ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

റംസാൻ മാസത്തിൽ സമാധാനത്തോടെ കഴിയട്ടെ, വെടിനിര്‍ത്തലിന് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ട് മെഹബൂബ

ന്യൂഡൽഹി: വിശുദ്ധ റംസാൻമാസത്തിൽ ജമ്മുകശ്മീരിൽ വെടിനിർത്തലിന് നിർദേശം നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി. വിവിധ സ്ഥലങ്ങളിൽ നടത്തുന്ന തിരച്ചിലുകൾ അവസാനിപ്പിച്ചും വെടിനിർത്തലിനും നിർദ്ദേശിച്ച് വിശുദ്ധമാസത്തിലെങ്കിലും ജമ്മുകശ്മീരികൾക്ക് ആശ്വാസം നൽകണമെന്നാണ് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരിക്കുന്നത്. റംസാൻ മാസത്തിന് തുടക്കമാവുകയാണ്. രാവും പകലും ജനങ്ങൾ പ്രാർത്ഥിക്കുകയും അവർ പള്ളികളിൽ പോകുകയും ചെയ്യും. ഈ അവസരത്തിൽ കഴിഞ്ഞ വർഷം നടപ്പിലാക്കിയതുപോലെ വെടിവെക്കൽ നിർത്തിവെക്കുകയും ഭീകരർക്കായുള്ള തിരച്ചിൽ നടപടികൾ നിർത്തിവെക്കാനും സർക്കാരിനോട് ആവശ്യപ്പെടുകയാണ്. അങ്ങനെയാണെങ്കിൽകഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കശ്മീരികൾക്ക് റംസാൻമാസം സമാധാനത്തോടെ ആഘോഷിക്കാം - അവർ പറഞ്ഞു. Mehbooba Mufti, PDP: I would also like to appeal to the militants that Ramadan is a month of worship & prayers. They should not make any attacks during this time. https://t.co/nNPhwgWc0M — ANI (@ANI) May 4, 2019 അതോടൊപ്പം താൻ തീവ്രവാദികളോട് അപേക്ഷിക്കുകയാണ്, വിശുദ്ധ റംസാൻമാസവും റംസാനും ആരാധനക്കും പ്രാർഥനക്കും വേണ്ടിയുള്ളതാണ്. ഇക്കാലയളവിൽ ആരും തന്നെ അക്രമം നടത്തില്ല- മെഹബൂബ മുഫ്തി പറഞ്ഞു. 2018 മെയ് മാസത്തിൽ, കേന്ദ്ര സർക്കാർ ജമ്മുകശ്മീരിൽ റംസാൻ മാസത്തിൽ വെടിവെക്കൽ നിർത്തിവെക്കുന്നതിന് നിർദേശം നൽകിയിരുന്നു. ഇക്കാലയളവിൽ യാതൊരു വിധ അക്രമങ്ങളും നടന്നിരുന്നില്ല. തുടർന്നാണ് ഇത്തവണയും വെടിനിർത്തലിന് നിർദ്ദേശം നൽകാൻ മെഹബൂബ ആവശ്യപ്പെട്ടിരിക്കുന്നത്. Content Highlights:peace for a month Mehbooba appeals Centre to announce ceasefire in J&K for Ramzan,Ramzan,Mehbooba mufti


from mathrubhumi.latestnews.rssfeed http://bit.ly/2GZWiSm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages