ബിജെപിക്കു പിന്നില്‍ അടിയുറച്ച് ഹിന്ദി ഹൃദയഭൂമിയും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

ബിജെപിക്കു പിന്നില്‍ അടിയുറച്ച് ഹിന്ദി ഹൃദയഭൂമിയും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഹിന്ദിഹൃദയ ഭൂമി ബിജെപിക്കൊപ്പം അടിയുറച്ചുതന്നെ നിലനിലകൊള്ളുന്നു എന്നാണ് വ്യക്തമാകുന്നത്. 2014ൽ എൻഡിഎ നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്ന വിജയം ഇത്തവണ അവർ നേടിയേക്കുമെന്നാണ് ലീഡ് നിലയിലുള്ള അവരുടെ സമഗ്രാധിപത്യം സൂചിപ്പിക്കുന്നത്. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ശക്തമായ പിന്തുണയാണ് ബിജെപിക്ക് ലഭിക്കുന്നത്. രാജസ്ഥാനിൽ 25ൽ 23 സീറ്റുകളിലും ബിജെപി മുന്നിട്ടുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിന് രണ്ടു സ്ഥാനങ്ങളിൽ മാത്രമാണ് മുന്നേറാൻ സാധിക്കുന്നത്. ബിജെപി തിരിച്ചടി ഭയന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ എന്നിരിക്കെ ഇപ്പോഴത്തെ നില ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. പ്രതിപക്ഷ സഖ്യങ്ങൾക്കൊന്നും ബിജെപിയുടെ കുതിപ്പിനെ പിടിച്ചുകെട്ടാനായിട്ടില്ലെന്നാണ് മധ്യപ്രദേശും ചൂണ്ടിക്കാണിക്കുന്നത്. 29 മണ്ഡലങ്ങളിൽ 27 ഇടത്തും ബിജെപിയാണ് മുന്നേറുന്നത്. ബിഎസ്പി-എസ്പി കൂട്ടുകെട്ടുകൾക്ക് യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടിലെന്നാണ് ആദ്യഘട്ടത്തിലെ ലീഡ് നില വ്യക്തമാക്കുന്നത്. മധ്യപ്രദേശിൽ രണ്ടു സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. മറ്റുള്ളവർക്ക് ഒരു സീറ്റിൽ പോലും ലീഡ് ഇല്ല. ഉത്തർപ്രദേശിൽ 80 സീറ്റുകളിൽ 53 സീറ്റുകളിലാണ് ബിജെപി മുന്നിട്ടനിൽക്കുന്നത്. ഇവിടെ കഴിഞ്ഞ തവണത്തേക്കാൾ 15 സീറ്റുകളിൽ ബിജെപി പിന്നോട്ടു പോയിട്ടുണ്ട്. ബിഎസ്പി 14, എസ്പി ഒമ്പത്, കോൺഗ്രസ് ഒന്ന് എന്നിങ്ങനെയാണ് യുപിയിലെ ലീഡ് നില. ബിഎസ്പി-എസ്പി സഖ്യത്തിന് യുപിയിൽ മാത്രമാണ് എന്തെങ്കിലും ചലനം ഉണ്ടാക്കാനായിട്ടുള്ളത്. ഛത്തീസഗഡിൽ ആകെയുള്ള 11 സീറ്റുകളിൽ എട്ടിടത്താണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്. മൂന്നിടത്ത് കോൺഗ്രസും ഒരിടത്ത് ബിഎസ്പിയും മുന്നിലാണ്. രാജസ്ഥാൻ, യുപി, മധ്യപ്രദേശ് തുടങ്ങി കഴിഞ്ഞ തവണ ബിജെപിയുടെ വിജയത്തിൽ നിർണായകമായ സംസ്ഥാനങ്ങളെല്ലാം ഇത്തവണയും ശക്തമായി ബിജെപിയെ പിന്തുണയ്ക്കുന്നതായാണ് വ്യക്തമാകുന്നത്. കർഷകരുടെ പ്രശ്നങ്ങളോ സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തിയ വിമർശനങ്ങളോ പ്രതിപക്ഷ ഐക്യനിരയോ ഹിന്ദിഹൃദയഭൂമിയെ സ്പർശിച്ചില്ലെന്നു വേണം കരുതാൻ. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടതെന്നിരിക്കെ ബിജെപി ഒറ്റയ്ക്കുതന്നെ 260ൽ ഏറെ സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ട്. എൻഡിഎ സഖ്യത്തിന് 320 മണ്ഡലങ്ങളിൽ ലീഡ് ചെയ്യാനാവുന്നുണ്ട്. കഴിഞ്ഞ തവണത്തെ 334 എന്ന സംഖ്യയിൽനിന്ന് കാര്യമായ പിന്നോട്ടുപോക്ക് ബിജെപിക്ക് ഉണ്ടായേക്കില്ലെന്നാണ് ഇപ്പോഴത്തെ ഫലസൂചനകൾ വ്യക്തമാക്കുന്നത്. Content Highlights:BJP leads in north Indian states, lok sabha election 2019, lok sabha election kerala


from mathrubhumi.latestnews.rssfeed http://bit.ly/2VI8lcH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages