കേരളത്തിലും ബംഗാളിലും ത്രിപുരയിലും നിലംതൊടാതെ സി.പി.എം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 23, 2019

കേരളത്തിലും ബംഗാളിലും ത്രിപുരയിലും നിലംതൊടാതെ സി.പി.എം

കോഴിക്കോട്: 17-ാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ കേരളത്തിലെ എല്ലാമണ്ഡലങ്ങളിലും ഇടതുമുന്നണി പിന്നിൽ. കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫ്. ഏകപക്ഷീയ മുന്നേറ്റം തുടരുമ്പോൾ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പി.യാണ് രണ്ടാമത്. വോട്ടെണ്ണലിന്റെ കൃത്യമായ ഫലസൂചനകൾ പുറത്തുവരുന്ന നിമിഷങ്ങളിൽ കേരളത്തിലെ ഒരു മണ്ഡലത്തിൽ പോലും ഇടതുമുന്നണിക്ക് മുന്നിലെത്താനായില്ല. ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ സി.പി.എമ്മും വൻ തകർച്ചയാണ് ഇത്തവണ നേരിട്ടത്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും സി.പി.എം. മത്സരിച്ച എല്ലാ സീറ്റിലും പിറകിലാണ്. തമിഴ്നാട്ടിലെ മധുര മണ്ഡലം ഒഴിച്ചുനിർത്തിയാൽ രാജ്യത്തെ മറ്റൊരു ലോക്സഭ മണ്ഡലത്തിലും സി.പി.എമ്മിന് ആദ്യമണിക്കൂറുകളിൽ മുന്നിലെത്താനായില്ല. പാർട്ടി ഏറെ പ്രതീക്ഷപുലർത്തിയിരുന്ന കേരളത്തിൽ അപ്രതീക്ഷിത തകർച്ചയാണ് നേരിട്ടത്. ഉറച്ച സീറ്റുകളായിരുന്ന പാലക്കാടും ആലത്തൂരും ആറ്റിങ്ങലും സി.പി.എം സ്വപ്നത്തിൽ പോലും കാണാത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. Content Highlights: Cpm trailling in all seats except madurai


from mathrubhumi.latestnews.rssfeed http://bit.ly/2WkybYs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages