കൊൽക്കത്ത: ബംഗാളിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന പരാമർശത്തിൽ പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കാരാട്ട് വിവാദമായ പരാമർശം നടത്തിയത്. പരാമർശത്തിൽ ബംഗാൾ ഘടകം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. വിഷയത്തിൽ കാരാട്ട് വിശദീകരണം നൽകിയെന്ന് സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറി സുർജ്യകാന്ത് മിശ്ര മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ബിജെപിയും മമതയും തമ്മിൽ ഒത്തുകളിച്ചെന്നാണ് ഉദ്ദേശിച്ചതെന്ന് കാരാട്ട് വിശദീകരിച്ചതായും സുർജ്യകാന്ത് മിശ്ര പറഞ്ഞു. ബംഗാളിൽ ബിജെപി നേട്ടമുണ്ടാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ നിലവിലുള്ളതിനേക്കാൾ സീറ്റുകൾ ബിജെപിക്ക് ലഭിച്ചേക്കാം. എന്നാൽ അമിത് ഷാ പറയുന്നതുപോലെ 23 സീറ്റ് ലഭിക്കാൻ പോകുന്നില്ല - മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രകാശ് കാരാട്ട് പറഞ്ഞതാണിത്. ഇതിനെതിര ബംഗാൾ സിപിഎം ഘടകം രംഗത്ത് വന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബംഗാൾ ഘടകം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാരാട്ടിൽ നിന്ന് പാർട്ടി വശദീകരണം തേടി. ബംഗാളിൽ പ്രചാരണത്തിനെത്തിയ പ്രകാശ് കാരാട്ടിനോട് നേരിട്ട് ഇക്കാര്യം ചോദിച്ചിരുന്നതായി സുർജ്യകാന്ത് മിശ്ര പറയുന്നു. ബംഗാളിൽ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സിപിഎം കൂടുതൽ സീറ്റുകൾ നേടുമെന്നും സുർജ്യകാന്ത് മിശ്ര പറഞ്ഞു. Content Highlights:CPM Seeks Explanation from Prakash Karat for BJP favor Comment
from mathrubhumi.latestnews.rssfeed http://bit.ly/2WCPNLX
via
IFTTT
No comments:
Post a Comment